പൊന്നാനി കപ്പൽ ടെർമിനൽ: സ്ഥലം ഉറപ്പിച്ചു

പൊന്നാനി : പൊന്നാനി കടപ്പുറത്ത് പഴയ ജങ്കാർ ജെട്ടിക്കു സമീപം കപ്പൽ ടെർമിനലിനുള്ള സ്ഥലം ഉറപ്പിച്ചു. ആദ്യ ഘട്ടത്തിൽ 100 മീറ്റർ നീളത്തിലുള്ള വാർഫ് നിർമിക്കാനാണു തീരുമാനം. മൂന്നാഴ്ചയ്ക്കകം വിശദ പദ്ധതിവിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി.ഇന്നലെ പി.നന്ദകുമാർ എംഎൽഎ, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, സിഇഒ ടി.പി.സലീം കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. 

1936–-ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ്‌ 294 മീറ്റർ വാർഫ്‌. കസ്റ്റംസ് പോർട്ട് നിലനിന്നിരുന്ന കാലത്ത് വിദേശ കപ്പൽ അടുപ്പിക്കാനാണ്‌ വാർഫ് നിർമിച്ചത്. എന്നിട്ടും കപ്പൽ എത്തിയില്ല. ഇന്നത് പോർട്ട് കൺസർവേറ്ററുടെ ഓഫീസാണ്. ബാക്കിഭാഗം ഫിഷിങ്‌ ഹാർബർ നിർമാണത്തിനായി നീക്കി. 140 ഏക്കറിലധികം ഭൂമി പോർട്ടിന്റെ അധീനതയിലുണ്ട്‌. എഴുപതുകൾവരെ പത്തേമാരിക്കാലമായിരുന്നു പൊന്നാനിയുടേത്. പത്തേമാരികൾ അരങ്ങൊഴിഞ്ഞതോടെ മത്സ്യബന്ധന തുറമുഖ നഗരമായി.

തീരദേശത്തെ ടൂറിസം പദ്ധതിയാക്കാനും മണ്ണൊലിപ്പ് തടയാനുമായി സോഷ്യൽ ഫോറസ്‌ട്രി വിഭാഗം നട്ടുവളർത്തിയ 4500 കാറ്റാടി മരങ്ങളാണ് കമ്പനി ആവശ്യപ്രകാരം മുറിച്ചുമാറ്റിയത്. ഇത്രയും മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും തുറമുഖം എന്ന സ്വപ്നത്തെ ഓർത്ത് സഹകരിച്ചു. ലക്ഷങ്ങളാണ് സർക്കാരിന് ഇതുമൂലം നഷ്ടംവന്നത്. സർക്കാർ ഒഴിവാക്കിയതോടെ ഡെപ്പോസിറ്റ് തുക തിരികെ ആവശ്യപ്പെട്ട് കോടതിയിൽ കേസ് നൽകിയിരിക്കുകയാണ് കമ്പനി. ഒമ്പതു‌കോടിയാണ് ഗ്യാരണ്ടിയായി നൽകിയിരുന്നത്. 

50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ചരക്കിറക്കുന്നതിനും കയറ്റുന്നതിനും ക്രെയിൻ, ഗോഡൗൺ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നാം ഘട്ടത്തിൽ തന്നെ ഉറപ്പാക്കും. ഇന്നലെ ഉദ്യോഗസ്ഥ സംഘം പദ്ധതിപ്രദേശം സന്ദർശിച്ചു. ഹാർബർ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് അൻസാരിയുടെ നേതൃത്വത്തിൽ പഠനറിപ്പോർട്ട് അവതരിപ്പിച്ചു.കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ മേഖലകളിലെ വ്യവസായ സാധ്യതകൾ…ഉപയോഗപ്പെടുത്തി പൊന്നാനി തുറമുഖ വികസനം നടപ്പാക്കുകയാണു ലക്ഷ്യം.

spot_img

Related news

പുത്തനത്താണിയിൽ അധ്യാപിക വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ

മലപ്പുറം ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയെ വീട്ടിലെ അടുക്കളയിൽ തീപൊള്ളലേറ്റ്...

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

വളാഞ്ചേരി നഗരസഭ ബസ്റ്റാൻ്റ് അടച്ചിടും

വളാഞ്ചേരി നഗരസഭ ബസ്റ്റാൻ്റ് അടച്ചിടും നഗരസഭ ബസ്റ്റാൻ്റിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ...

LEAVE A REPLY

Please enter your comment!
Please enter your name here