കോട്ടക്കലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമര്‍ദനത്തിനിരയാക്കി ഗവ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സംഭവവുമായി ബന്ധപ്പെട്ട് മര്‍ദനത്തിനിരയായ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലിങ്ങല്‍പറമ്പ് എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ സമീപ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മര്‍ദിച്ചത്. കഴിഞ്ഞ അഞ്ചിന് ചങ്കുവെട്ടിയിലെ ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം.

ബൈക്കിന്റെ സ്‌പെയര്‍ പാര്‍ട്സ് വാങ്ങാനെത്തിയ വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി പേടി കാരണം വീട്ടില്‍ പറഞ്ഞിരുന്നില്ല. വേദനസംഹാരി കഴിച്ചും ശരീരത്തില്‍ മരുന്ന് പുരട്ടിയുമാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്. അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ബുധനാഴ്ച ഇത് പ്രചരിപ്പിച്ചതോടെയാണ് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. അക്രമിച്ചവരെ പൊലീസ് സഹായത്തോടെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം സ്‌കൂളിനെപ്പറ്റി മോശമായി പറയിപ്പിക്കുന്നതും ആക്രമിക്കുന്ന കുട്ടികളുടെ സ്‌കൂളിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

നിലത്തുവീണ കുട്ടിയെ ചവിട്ടുന്നതും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും പഠിത്തത്തില്‍ മുന്നില്‍ നില്‍ക്കുന്ന മകന് നീതി കിട്ടണമെന്നും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കണമെന്നും പിതാവ് പറഞ്ഞു.

spot_img

Related news

ഭയമല്ല, ജാഗ്രത! ചൂട് കൂടിയതോടെ പാമ്പുകൾ നാട്ടിലിറങ്ങുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

മലപ്പുറം: വേനൽച്ചൂട് കടുത്തതോടെ ജനവാസ മേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നു. ചൂടിൽ...

സൗമ്യമായ പുഞ്ചിരി മാഞ്ഞു; വേങ്ങരയുടെ പ്രിയപ്പെട്ട ഡോക്ടർ ഷംസിയ ഇനി ഓർമ്മ

മലപ്പുറം: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ഷംസിയ...

കാഴ്ചയില്ലാത്ത മാഷിന് കാഴ്ചയാകാൻ പോയ റുഖിയ; വിധി കവർന്നത് ആ കുടുംബത്തിന്റെ സ്വപ്നങ്ങൾ

കേരളത്തെ നടുക്കിയ വാൽപാറ വാഹനാപകടത്തിൽ പൊലിഞ്ഞ ഒൻപത് ജീവനുകൾക്കും പറയാനുള്ളത് ഹൃദയഭേദകമായ...

വാൽപാറ ദുരന്തം – കണ്ണീരണിഞ്ഞ് നാട്

വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറത്തെത്തിച്ചു. പാങ്ങ്...

വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട മസ്നീനെ പെരിന്തൽമണ്ണയിലേക്ക് മാറ്റി; ഉമ്മയുടെ മരണം ഇനിയും മറച്ചുവെച്ച് ബന്ധുക്കൾ

വാൽപ്പാറയിലെ ആ കൊടുംവളവിൽ തകർന്നുവീണത് ഒരു വിദ്യാലയത്തിന്റെ സ്വപ്നങ്ങളും ഒരു നാടിന്റെ...