കോഴിക്കോട്: പ്രവാചക നിന്ദ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ പള്ളികളിലെ മത പ്രഭാഷണത്തിൽ വിദ്വേഷ പരാമർശം പാടില്ലെന്ന പൊലീസ് സർക്കുലറിനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സംഘപരിവാറിന് വേണ്ടിയാണ് കേരള പൊലീസ് പ്രവർത്തിക്കുന്നതെന്നും കേരളത്തിന്റെ ആഭ്യന്തര വകുപ്പ് സംഘപരിവാറിന്റെ കൈയ്യിലാണെന്നും പികെ ഫിറോസ് ആരോപിച്ചു. കേരളത്തിൽ ഒരു സീറ്റു പോലും ലഭിക്കാതിരുന്നിട്ടും ബിജെപി ഹാപ്പിയായിരിക്കാൻ കാരണമിതാണെന്നും പികെ ഫിറോസ് ആരോപിച്ചു.