ഓപ്പറേഷൻ നുംഖോർ: കസ്റ്റംസിന് അപേക്ഷ നൽകാൻ ദുൽഖർ; കൂടുതൽ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നീക്കം

കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. ഹൈക്കോടതി അനുമതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം.

അതേസമയം, കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാന് ദുല്‍ഖര്‍ അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നത്. ദുൽഖറിന്‍റെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രം വിട്ട് നൽകാൻ ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്.

അതേസമയം, ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. അന്വേഷണം തുടങ്ങി ഒരു മാസമാകാനിരിക്കെ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയ 39 വാഹനങ്ങള്‍ക്കപ്പുറം കൂടുതലായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസില്‍ ഷൈൻ മോട്ടോഴ്സ് ഉടമകള്‍ കോയമ്പത്തൂരിലെ ഇടനില സംഘമാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്കായി നല്‍കിയ രേഖകളുടെയും ഇലക്ട്രോണിക് തെളിവുകളുടെയും വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇ ഡി കള്ളപ്പണം ഇടപാടിന് തെളിവ് ലഭിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കും. ഷൈൻ മോട്ടോഴ്സ് ഉടമകളുടെ മൊഴിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ആരെയും ചോദ്യം ചെയ്യുന്നതിൽ ഇ ഡി തീരുമാനമെടുത്തിട്ടില്ല.

spot_img

Related news

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തിൽ പ്രഖ്യാപിക്കും. ഹയർസെക്കൻഡറി ഫലം...

കോഴിക്കോട് 13-ൽ 13-ഉം യുഡിഎഫ് നേടും; ആത്മവിശ്വാസവുമായി മുസ്ലിം ലീഗ്

കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന്...

മോഷണത്തിനെത്തി, അകത്തിട്ടു പൂട്ടി; താമരശ്ശേരിയിൽ ചിക്കൻ സ്റ്റാളിൽ കയറിയ കള്ളൻ കുടുങ്ങി

താമരശ്ശേരിയിൽ ചിക്കൻ സ്റ്റാളിൽ മോഷണം നടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കൈയോടെ...

ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ പീഡനം; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 21-കാരൻ പിടിയിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ...

രക്ഷാദൗത്യത്തിന് തടസ്സം നിന്നാൽ പിടിവീഴും; ആലപ്പുഴയിൽ കാർ ഉടമയ്ക്കെതിരെ കേസെടുത്തു, വാഹനം പിടിച്ചെടുത്തു

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടുത്തം അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് വാഹനത്തിന് വഴി...