തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര ചായപ്പൻകുഴി സ്വദേശി സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി ജം​ഗ്ഷനിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന അടക്കമുള്ള കാട്ടാനകളാണ് ഇവിടെ തമ്പടിച്ചിരുന്നത്. സുബ്രനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഓഫീസിന് സമീപത്തുവെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. സുബ്രന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്.

spot_img

Related news

ദേശീയപാത 66; നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

നാട്ടിക: ദേശീയപാത 66-ൽ തൃശൂർ ജില്ലയിലൂടെയുള്ള യാത്രയ്ക്ക് നാളെ മുതൽ ടോൾ...

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൽപ്പറ്റ: റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി...

ശബരിമല ഭക്തരെ തടയാൻ പാടില്ല; സഹാനുഭൂതിയോടെ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

ബിജെപി നേതാവിന്റെ നിയമനം വിവാദമായി; സിമെറ്റ് സീനിയർ സൂപ്രണ്ട് രതീഷ് ആർ നായരെ പുറത്താക്കാൻ മന്ത്രിയുടെ നിർദ്ദേശം!

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ...

ആലുവയിൽ എൻഎഡി ജീവനക്കാരനെതിരെ പൊലീസ് കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു....