നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു….

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ബിഹാർ മുഖ്യമന്ത്രി പദം നിതീഷ് കുമാർ വൈകാതെ രാജിവയ്ക്കും. ഈ മാസം പതിനാലിന് ബിഹാറിൽ എൻഡിഎ സർക്കാർ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്നാണ് വിവരം. ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബിഹാർ രാഷ്ട്രീയത്തിലെ അതികായനാണ് നിതീഷ് കുമാർ. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലുമാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.

2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹമില്ല എന്നും എന്നാൽ സഖ്യകക്ഷിയായ ഭാരതീയ ബിജെപിയുടെ നിർബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് ആർജെഡി വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് അവകാശപ്പെട്ടത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും അദേഹം ആരോപിച്ചിരുന്നു.

spot_img

Related news

കോൺഗ്രസിന്റെ കരുത്തുറ്റ വനിതാ മുഖം ഇനി ഓർമ്മ; മുൻ കേന്ദ്രമന്ത്രി മൊഹ്‌സിന കിദ്വായി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു....

രാജ്യത്തെ ഏറ്റവും വലിയ സമൂഹവിവാഹത്തിന് നീലഗിരി സാക്ഷ്യം വഹിച്ചു; സമസ്തയുടെ നൂറാം വാർഷികാഘോഷത്തിൽ 850 ജോഡികൾ സുമംഗലികളായി!

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി നീലഗിരി പാടന്തറയിൽ...

പാൽ മോഷണം തകൃതി; വൈറൽ വീഡിയോ പണി കൊടുത്തു! ഡൽഹിയിൽ അന്തർസംസ്ഥാന മോഷണ സംഘം കുടുങ്ങി

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിൽ പ്രവർത്തിച്ച് വന്ന പാൽ മോഷണ...

മനുഷ്യനല്ല, കൊടും ക്രൂരൻ! മൂന്നാമതും പെണ്ണെന്ന് ഉറപ്പിച്ചു; ഗർഭിണിയായ ഭാര്യയെയും മക്കളെയും മുക്കിക്കൊന്നത് ആസൂത്രിതമായി

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും 2 പെണ്മക്കളെയും യുവാവ് കൊലപ്പെടുത്തി. മുഹമ്മദ്...

അടിമുടി വിലക്കയറ്റം; വിമാന ഇന്ധനം മുതൽ വാണിജ്യ സിലിണ്ടർ വരെ; സാധാരണക്കാരന് ഇരട്ട പ്രഹരം

രാജ്യത്ത് ഇന്ധനവിലയിൽ വൻ വർദ്ധനവ്. വിമാന ഇന്ധനമായ എ.ടി.എഫ് (ATF) വില...