പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡില്‍ 106 പേര്‍ കസ്റ്റഡിയില്‍, വ്യാപക പ്രതിഷേധം

തിരുവനന്തപുരം : കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ നടത്തിയ റെയ്ഡിന് പിന്നാലെ നിരവധിപ്പേര്‍ കസ്റ്റഡിയില്‍. കേരളത്തില്‍ നിന്നടക്കം 106 പേര്‍ കസ്റ്റഡിയിലായെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം അടക്കമുള്ള നേതാക്കള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. കേരളത്തിലും ദില്ലിയിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് എന്‍ഐഎ നടപടി. റെയ്ഡിനെതിരെ ഓഫീസുകള്‍ക്ക് മുന്നിലും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ആ!ര്‍ എസ് എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിന്റെ പ്രതികരണം.

ഇന്ന് പുലര്‍ച്ചെയാണ് പോപ്പുല!ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി എന്‍ഐഎ നടത്തുന്ന റെയിഡുകളില്‍ ഇതുവരെ 106 പേര്‍ അറസ്റ്റിലായതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എന്‍ഐഎ വ്യാപക റെയിഡ് നടത്തിയത്. കേരളത്തില്‍ നിന്ന് 22 പേരെയും, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി 20 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരെ ഇന്നോളം നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ അന്വേഷണ നടപടിയാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

മലപ്പുറത്ത് വ്യാപക റെയ്ഡ്. മലപ്പുറത്തെ വീടുകളില്‍ നിന്നാണ് പിഎഫ്‌ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. മഞ്ചേരിയില്‍ റോഡ് ഉപരോധിച്ച് പ്രവ!ര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

spot_img

Related news

ഇഷ്ടികയും കത്തിയും ഉപയോഗിച്ച് അരുംകൊല; 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിതാവിന്റെ മുൻ ഡ്രൈവർ

ഡൽഹിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക യും...

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം. രാവിലെ 7ന് വായു ഗുണനിലവാര...

‘ദീപങ്ങളുടെ ഉത്സവം’; ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി നാടും നഗരവും

നാളെ ഒക്ടോബർ 20, രാജ്യമെമ്പാടും ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുകയാണ്.ഇന്ത്യയിൽ വിപുലമായി...

വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി; എയര്‍ ഇന്ത്യക്ക് 35,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതില്‍, കമ്പനി...

ദീപാവലി വാരാന്ത്യത്തിൽ ഡൽഹി വായുമലിനീകരണത്തിലേക്ക്

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ...