നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്: പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി; ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടി

തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് മൊഴി. ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗര്‍ഭാവസ്ഥ മറച്ചുവച്ചത് വയറില്‍ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി. പ്രതികളായ മാതാപിതാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെന്‍സിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആര്‍. ഇന്നലെ തന്നെ അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതി ഭവിയുമാണ്.

2021 നവംബര്‍ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടില്‍ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നല്‍കി. ഭവിന്‍ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടില്‍ കുഴിച്ചിട്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

spot_img

Related news

തൃശൂർ കാർഷിക സർവകലാശാലയിൽ ദാരുണാന്ത്യം; ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു

തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

കോഴിക്കോട്ട് നിപ പ്രതിരോധത്തിൽ ആശ്വാസം; രാമനാട്ടുകര സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്, വെന്റിലേറ്ററിൽ നിന്നും മാറ്റി

കോഴിക്കോട് രാമനാട്ടുകരയിൽ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 43 കാരനായ രോഗിയുടെ ആരോഗ്യനിലയിൽ...

ഉടമ അറിയാതെ സ്വർണം വീണ്ടും പണയം; ലക്ഷങ്ങളുടെ തട്ടിപ്പിൽ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ...

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടി

കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

കെട്ടിട അനുമതിയിൽ ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ 45 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ...