പി സി ജോര്‍ജിന്റെ കടുത്ത മുസ്ലിം വിരുദ്ധ- വിദ്വേഷ-വ്യാജ പ്രചരണങ്ങളില്‍ മാപ്പ് പറഞ്ഞ് സഹോദര പുത്രന്‍

തിരുവനന്തപുരം: ഹിന്ദുമഹാ സമ്മേളനത്തില്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്റെ കടുത്ത മുസ്ലിം വിരുദ്ധ- വിദ്വേഷ-വ്യാജ പ്രചരണങ്ങളില്‍ മാപ്പ് പറഞ്ഞ് സഹോദര പുത്രന്‍. തന്റെ പിതാവിന്റെ ജേഷ്ഠ സഹോദരന്‍ ആണ് പി സി ജോര്‍ജെന്നും ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ലെന്നും അരുവിത്തുറ സെന്റ്. ജോര്‍ജ് കോളേജ് അസി. പ്രഫസറായ വിയാനി ചാര്‍ലി വ്യക്തമാക്കി.

അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്ലിം സഹോദരങ്ങള്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ചു ചോദിക്കുകയുണ്ടായി. അവരുടെയൊക്കെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ സാധിക്കുന്നു- അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് വിയാനി ചാര്‍ലിയുടെ പ്രതികരണം.

ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്തു നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്തായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ-വ്യാജ പരാമര്‍ശങ്ങള്‍. മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ മറ്റു മതസ്ഥരെ വന്ധ്യംകരിക്കാന്‍ ഒരു ഫില്ലര്‍ വച്ചിട്ടുണ്ടെന്നും അതില്‍ നിന്ന് ഒരു തുള്ളി ചായയില്‍ ഒഴിച്ചാല്‍ മതി, പിള്ളേരുണ്ടാവില്ലെന്നും പുരുഷനേയും സ്ത്രീയേയും വന്ധ്യംകരിക്കുകയാണെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...