അഗ്‌നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം കത്തുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദില്‍ റെയില്‍വേ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.
സെക്കന്ദരാബാദില്‍ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലെ ആദ്യ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ പ്രതിഷേധക്കാര്‍ കയ്യേറുകയ്യും ട്രെയിന്‍ ബോഗികള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.അതേസമയം, യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇതെന്ന് റെയില്‍വേ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു