‘നന്ദിഗ്രാം ഒരു പാഠം’: സില്‍വര്‍ലൈനിനെതിരെ അതൃപ്തി അറിയിച്ച് ബംഗാള്‍ ഘടകം

കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ലൈനിനെതിരെ അതൃപ്തി അറിയിച്ച് ബംഗാള്‍ ഘടകം. നന്ദിഗ്രാം ഒരു പാഠമായി കണ്ട് പദ്ധതിയെ സംബന്ധിച്ച് ജനങ്ങളെ പൂര്‍ണമായും ബോധ്യപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ഘടകം കേരളത്തിന് മുന്നറിയിപ്പ് നല്‍കണമെന്നും ബംഗാള്‍ ഘടകം അറിയിച്ചു. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുത്. ഭൂപ്രശ്നങ്ങള്‍ വലിയ തിരിച്ചടിയുണ്ടാക്കും. പാര്‍ട്ടിക്ക് മുമ്പില്‍ നന്ദിഗ്രാം അനുഭവം ഉണ്ടെന്നും ബംഗാളിലെ നേതാക്കള്‍ ചൂണ്ടികാട്ടി.

അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും പരാമര്‍ശിച്ചു

എന്നാല്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. സാമൂഹികാഘാത പഠനം പുറത്ത് വന്നതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

spot_img

Related news

ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ വന്ദേ മാതരം നിർബന്ധം; ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം

ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപ് വന്ദേ...

രാജ്യം സ്തംഭിക്കും; കേന്ദ്ര നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി-കർഷക ദ്രോഹ, ദേശ വിരുദ്ധ...

യാത്രക്കാർ ശ്രദ്ധിക്കുക! റെയിൽവേ ടിക്കറ്റിംഗിന് ഇനി പുതിയ ആപ്പ്; മാർച്ച് മുതൽ റെയിൽ വൺ നിലവിൽ വരും

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ...

തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നു; ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപനം, നടപടികൾ അവസാന ഘട്ടത്തിൽ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികൾ അവസാനഘട്ടത്തിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ....

ചെന്നൈയിൽ മലയാളി നടിക്ക് നേരെ അതിക്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നു പിടിയ്ക്കാൻ ശ്രമം. ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ....