മുണ്ടിനീര് വ്യാപനം; ആലപ്പുഴ തുമ്പോളി എസ്എൻവി എൽപി സ്കൂളിന് 21 ദിവസത്തെ അവധി

ആലപ്പുഴയിൽ മുണ്ടിനീര് രോഗവ്യാപനത്തെ തുടർന്ന് തുമ്പോളി എസ്എൻവി എൽപി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. സ്കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുൻകരുതൽ നടപടി സ്വീകരിച്ചത്.

രോഗം കൂടുതൽ കുട്ടികളിലേക്ക് പകരാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂൾ അടച്ചിടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ അവധി പ്രാബല്യത്തിൽ വന്നതായി ഉത്തരവിൽ പറയുന്നു.

ഈ കാലയളവിൽ ക്ലാസുകൾ ഓൺലൈൻ രീതിയിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും കളക്ടർ ഉത്തരവിൽ പറഞ്ഞു.

ജില്ലയിൽ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ പി.വി. അറിയിച്ചു. വായുവിലൂടെ പകരുന്ന പാരമിക്സോ വൈറസാണ് രോഗകാരണം. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഈ രോഗം സാധാരണയായി കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്.

ചെവിക്ക് താഴെ മുഖഭാഗത്ത് വീക്കം, പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുമായി അടുത്ത സമ്പർക്കം വഴിയും സ്രവ കണികകളിലൂടെ വായുവിലൂടെയും രോഗം പകരാമെന്നും അധികൃതർ വ്യക്തമാക്കി.

തലച്ചോർ, വൃഷണം, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലേക്കും രോഗം പടരാൻ സാധ്യതയുള്ളതിനാൽ സമയബന്ധിത ചികിത്സ അനിവാര്യമാണെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി.

spot_img

Related news

ചക്കയിടാന്‍ കയറുന്നതിനിടെ വീണ ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍...

വയനാട്ടിലെ ‘ലക്ഷ്മി’ ചരിഞ്ഞു; ഗ്രാമവാസികളുടെ കൂട്ടുകാരിയായിരുന്ന പിടിയാനയുടെ വിയോഗത്തിൽ ദുഃഖം

പുല്‍പ്പള്ളി: വയനാട്ടിലെ മനുഷ്യ–വന്യജീവി സംഘര്‍ഷങ്ങളുടെ ഇടയിൽ ഗ്രാമവാസികളുടെ സ്നേഹസാന്നിധ്യമായിരുന്ന 'ലക്ഷ്മി' എന്ന...

മലയാളത്തിന്റെ അഭിമാനം അടൂർ ഗോപാലകൃഷ്ണന് ഇന്ന് 85-ാം പിറന്നാൾ

മലയാള സിനിമയെ ലോക സിനിമയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ സംവിധായകൻ അടൂർ...

മട്ടന്നൂർ പോളിടെക്‌നിക്കിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസ്

കണ്ണൂർ മട്ടന്നൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച്...

മദ്യപിച്ച് വാഹനമോടിച്ച സംഭവം; വിശദീകരണവുമായി വ്‌ളോഗർ ഹെലൻ ഓഫ് സ്പാർട്ട

മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയയിൽ 'ഹെലൻ ഓഫ് സ്പാർട്ട'...