മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135 അടിയില്‍; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

▪️2365.80 അടി ആണ് ഇടുക്കി ഡാമിലെ ജലനിരപ്പ്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽവേ ഷട്ടർ തുറന്നേക്കും.

മഴ തുടരുന്നതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. 2365.80 അടി ആണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജൂലൈ 19 വരെ 136.30 അടിയായി ജലനിരപ്പ് ക്രമീകരിക്കും. മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു.

അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം , തൃശൂർ , കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ടാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു

spot_img

Related news

തട്ടിക്കൊണ്ടുപോകല്‍; പ്രതിയുടെ മകൾ അനുപമ അര മില്ല്യണ്‍ ഫോളോ ചെയ്യുന്ന യൂട്യൂബ് താരം

കൊല്ലം: ഓയൂരിൽ ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായത് ദമ്പതികളും മകളും

കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി...

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു...

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി ആശുപത്രി വിട്ടു

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു....

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

LEAVE A REPLY

Please enter your comment!
Please enter your name here