ബില്ലിന് നീക്കം; മാലിന്യശേഖരണത്തിനു യൂസര്‍ ഫീ നല്‍കാത്ത വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന്‍ പിഴ

മാലിന്യശേഖരണത്തിനു യൂസര്‍ ഫീ നല്‍കാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥരില്‍നിന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കനത്ത പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ അടങ്ങിയ നിയമ ഭേദഗതി ബില്ലുകള്‍ ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ശ്രമം.

ഹരിതകര്‍മസേനകള്‍ക്കോ നിര്‍ദിഷ്ട ഏജന്‍സികള്‍ക്കോ യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ പ്രതിമാസ ഫീയുടെ 50% പിഴ ചുമത്താന്‍ ബില്ലുകളില്‍ വ്യവസ്ഥയുണ്ട്. വേര്‍തിരിച്ച മാലിന്യം തദ്ദേശ സ്ഥാപനങ്ങള്‍ക്കോ ഏജന്‍സിക്കോ കൈമാറാതിരിക്കുകയോ നിശ്ചിത സ്ഥലത്തു നിക്ഷേപിക്കാതിരിക്കുകയോ ചെയ്താല്‍ 1000-10,000 രൂപയാണു പിഴ. ജൈവ, അജൈവ മാലിന്യങ്ങളും അപകടകരമായ ഗാര്‍ഹികമാലിന്യങ്ങളും വേര്‍തിരിച്ചു സംഭരിക്കാതിരുന്നാലും നിര്‍ദിഷ്ട പ്രത്യേക ബിന്നുകള്‍ സജ്ജീകരിക്കാതിരുന്നാലും 1000 – 10,000 രൂപ പിഴ ചുമത്താം.

നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ 3 ദിവസം മുന്‍പായി തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് മാലിന്യസംസ്‌കരണത്തിനു ഫീസ് അടയ്ക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന മാലിന്യസംസ്‌കരണ ഭേദഗതി ബില്ലിലുണ്ട്. കെട്ടിടം പൊളിച്ച മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പൊതുസ്ഥലത്തു തള്ളിയാലുള്ള പിഴ 500 രൂപയില്‍നിന്ന് 10,000 രൂപയായി ഉയര്‍ത്തും.

ബില്ലിലെ മറ്റു വ്യവസ്ഥകള്‍

കടകളുടെയോ വാണിജ്യ സ്ഥാപനങ്ങളുടെയോ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിലും പ്രോസിക്യൂഷന്‍ നടപടി നേരിടണം.

ഉപയോഗിച്ച വെള്ളം പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലോ ഒഴുക്കിയാല്‍ 5000- 50,000 രൂപ പിഴ. ഇതു തടയാനുള്ള തദ്ദേശസ്ഥാപന സെക്രട്ടറിയുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ അതു ചെയ്യുന്നതിന്റെ ചെലവ് ഉടമസ്ഥരില്‍നിന്ന് ഈടാക്കും.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ 5000 രൂപ.

ജലാശയങ്ങളിലേക്കു മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കി 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും 6 മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും.

മാലിന്യം തള്ളാന്‍ കൊണ്ടു പോകുന്ന വാഹനം പൊലീസിനു പിടിച്ചെടുത്ത് സബ് ഡിവിഷന്‍ മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കാം. ആവശ്യമെങ്കില്‍ ഇതു കണ്ടുകെട്ടി ലേലം ചെയ്യാം.

മാലിന്യസംസ്‌കരണ നടപടികള്‍ സ്വീകരിക്കാതിരുന്ന സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സര്‍ക്കാരിന് അച്ചടക്ക നടപടിയെടുക്കാം. തദ്ദേശസ്ഥാപന ഭരണസമിതിയാണു വീഴ്ച വരുത്തുന്നതെങ്കിലും സര്‍ക്കാരിനു പിഴ ചുമത്താം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും പിഴത്തുകയും സ്വകാര്യ- പൊതുസ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടും മറ്റും ഉപയോഗിച്ച് മാലിന്യസംസ്‌കരണ ഫണ്ട് രൂപീകരിക്കണം.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആളൊഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്കും യൂസര്‍ ഫീയില്‍നിന്നു പൂര്‍ണമായോ ഭാഗികമായോ ഇളവു നല്‍കാം. അതിദരിദ്ര കുടുംബങ്ങളെ ഒഴിവാക്കുമെന്നു നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണത്തിനു വീടുകളിലും സ്ഥാപനങ്ങളിലും മാളുകളിലും ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ചെയ്യണം.

മാലിന്യ ശേഖരണത്തിന് എത്തുന്ന അംഗീകൃത ഏജന്‍സിക്ക് യൂസര്‍ ഫീ നല്‍കുമ്പോള്‍ കെട്ടിടനമ്പര്‍ ഉള്‍പ്പെടുത്തി അവര്‍ രസീത് നല്‍കണം. ഇതു തദ്ദേശ സ്ഥാപനങ്ങളുടെ ഔദ്യോഗിക രസീതായിരിക്കണം.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...

LEAVE A REPLY

Please enter your comment!
Please enter your name here