അതിശക്തമായി തുടരുന്ന മഴയില്‍ സംസ്ഥാനമാകെ കനത്ത ജാഗ്രത; കൂടുതൽ ഡാമുകൾ തുറന്നു

തിരുവനന്തപുരം: അതിശക്തമായി തുടരുന്ന മഴയില്‍ സംസ്ഥാനമാകെ കനത്ത ജാഗ്രത. ഇടുക്കിയില്‍ മാത്രം അഞ്ച് ചെറിയ ഡാമുകള്‍ തുറന്നു. പാലക്കാട് പോത്തുണ്ടി അണക്കെട്ട് തുറന്നു. മംഗലംഡാം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. എല്ലാ ജില്ലകളിലും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു. ചൊവ്വാഴ്ചയും വന്‍ നാശനഷ്ടമുണ്ടായി. ആലപ്പുഴ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വെള്ളം കയറി. നാടുകാണി ചുരത്തില്‍ രാത്രിയാത്ര പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. പാലക്കാട് മംഗലംഡാം വണ്ടാഴി തളികക്കല്ല് കോളനിയിലും നെല്ലിയാമ്പതി കാരപ്പാറയിലും ഉരുള്‍പൊട്ടി. രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ മൂന്ന് ബോട്ടില്‍ 12 പേരുടെ സംഘത്തോട് പുറപ്പെടാന്‍ ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചു.

രണ്ടു ദിവസംകൂടി അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച 10 ജില്ലയില്‍ റെഡ് അലര്‍ട്ടും നാല് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അച്ചന്‍കോവില്‍, ഗായത്രിപ്പുഴ, മീനച്ചിലാര്‍, മണിമലയാര്‍, നെയ്യാര്‍, കരമനയാര്‍ നദികളില്‍ കേന്ദ്ര ജല കമീഷന്‍ പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കി. മണിമലയാര്‍ രണ്ടിടങ്ങളില്‍ അപകടനിലയ്ക്ക് മുകളിലാണ് വെള്ളം. കോട്ടയത്ത് ഒരിടത്തും കണ്ണൂരില്‍ നാലിടത്തും പാലക്കാട് രണ്ടിടത്തും ഉരുള്‍പൊട്ടി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കടല്‍ക്ഷോഭത്തില്‍ തീരമേഖലകളിലും വന്‍നാശമുണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴംവരെയും കര്‍ണാടകത്തില്‍ ശനി വരെയും മീന്‍പിടിത്തം നിരോധിച്ചു.

spot_img

Related news

ഗവര്‍ണറുടെ യാത്രകള്‍ക്കായി ഖജനാവില്‍ നിന്നും ചെലവായത് ഒരു കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്റെയും കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പുലര്‍ച്ചെ 4.30ക്ക്...

എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് പുതിയതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്....

റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതിലൈനില്‍ നിന്ന് നാലുപേര്‍ക്ക് ഷോക്കേറ്റു

പാലക്കാട്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍...

LEAVE A REPLY

Please enter your comment!
Please enter your name here