കാലവർഷം കനക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, കണ്ണൂരും കാസർഗോഡും കടുത്ത ജാഗ്രതയിൽ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡിഷ–പശ്ചിമ ബംഗാൾ തീരത്തിനു സമീപം ആദ്യ മൺസൂൺ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ ന്യൂനമർദ്ദ പാത്തി വീണ്ടും കേരള തീരത്തേക്ക് നീങ്ങുന്നതിനാൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയാണ് സംസ്ഥാനത്ത് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

spot_img

Related news

ആനക്കൊമ്പ് കേസിൽ പൊതുമാപ്പ് വ്യവസ്ഥ പ്രയോജനപ്പെടുത്തി നടൻ മോഹൻലാൽ; വിവരങ്ങൾ മലയാറ്റൂർ ഡിഎഫ്ഒയ്ക്ക് കൈമാറി

കൊച്ചി: ആനക്കൊമ്പ് കേസിൽ പൊതുമാപ്പ് വ്യവസ്ഥ പ്രയോജനപ്പെടുത്തി നടൻ മോഹൻലാൽ. കൈവശം...

അബ്ദുൽ റഹീം ഫണ്ട് വിവാദം: വരവ്-ചെലവ് കണക്കുകൾ വിശദീകരിക്കാൻ നിയമസഹായ സമിതിയുടെ അടിയന്തര യോഗം ഇന്ന്

കോഴിക്കോട്: അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിക്കാത്തതിൽ...

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; സർക്കാർ ഉപസമിതിയുടെ അനുകൂല റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും

തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽ പദ്ധതിക്ക് അനുകൂല...

പി.എസ്.സിയിൽ ചെയർമാനെതിരെ അംഗങ്ങളുടെ കലഹം; ബോർഡ് തീരുമാനം അട്ടിമറിച്ചെന്ന് ആരോപണം, അതൃപ്തി ശക്തം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം പരീക്ഷാ കൺട്രോളർക്ക് കൈമാറിയ...