മലപ്പുറം വണ്ടൂരിൽ ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. 3 പേരും ഉത്തർപ്രദേശിൽ നിന്നും 4 ദിവസം മുമ്പ് വണ്ടൂരിലെത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു.

തിങ്കളാഴ്ച 17, 18 വാർഡുകളിൽ ഉൾപ്പെട്ട അമ്പലപ്പടി, പുല്ലൂർ, ഗവ. വിഎംസി സ്കൂൾ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കൽ ഭാഗങ്ങളിലെ വീടുകളിൽ വണ്ടൂർ, മമ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. വീടുകളിൽ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു. ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വീട്ടുകാർക്ക് പരിഹാരമാർഗങ്ങൾ വിവരിച്ചു നൽകി. കൂടുതൽ ശ്രദ്ധ വേണ്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാണിച്ച് അതത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. അത്തരം സ്ഥലങ്ങളിൽ വീണ്ടും പരിശോധന ഉണ്ടാകും. 

spot_img

Related news

മലപ്പുറത്ത് മദ്യലഹരിയിൽ ഭർത്താവിന്റെ ക്രൂരത; ഭാര്യയ്ക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം വീണ് എട്ടുവയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം...

സ്ത്രീ സൗഹൃദവും പരിസ്ഥിതി സൗഹൃദവും: താനൂർ ഗവ. കോളേജിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് ആസ്റ്റർ മിംസ്

മലപ്പുറം: സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ നാളെയെ കെട്ടിപ്പടുക്കുക...

ഓടിക്കാത്ത വാഹനത്തിന് ഹെൽമറ്റ് പിഴ; പൊലീസിന്റെ ചലാനിൽ ആശയക്കുഴപ്പം

മലപ്പുറത്ത് താൻ ഒരിക്കലും ഓടിച്ചിട്ടില്ലാത്ത സ്കൂട്ടറിന്റെ പേരിൽ പിഴ അടയ്ക്കാൻ നോട്ടീസ്...

കൊണ്ടോട്ടിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

മലപ്പുറം കൊണ്ടോട്ടിയിൽ പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട്...

കോളേജ് വിദ്യാര്‍ഥിനികളുടെ ഓണാഘോഷ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു

മലപ്പുറത്ത് കോളേജ് വിദ്യാര്‍ഥിനികളുടെ ഓണാഘോഷ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് വ്യാജ...