മലപ്പുറം ജില്ല രൂപീകൃതമായിട്ട് ഇന്നേക്ക്‌ 53 വര്‍ഷം


മലപ്പുറം: ജില്ല രൂപീകൃതമായിട്ട് വ്യാഴാഴ്ച 53 വര്‍ഷം. 1969 ജൂണ്‍ 16നാണ് മലപ്പുറം ജില്ല നിലവില്‍വന്നത്. 1967ലെ ഇ എം എസ് സര്‍ക്കാരാണ് പാലക്കാടിനെയും കോഴിക്കോടിനെയും വിഭജിച്ച് മലപ്പുറം ആസ്ഥാനമായി ജില്ല രൂപീകരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെയും ജനസംഘത്തിന്റെയും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും 1969 ജൂണ്‍ 16ന് ഇന്നുകാണുന്ന മലപ്പുറം ജില്ല പിറവികൊണ്ടു.
കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂര്‍, പാലക്കാട് ജില്ലയിലെ പൊന്നാനി താലൂക്കുകളും പെരിന്തല്‍മണ്ണ താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് മലപ്പുറം ജില്ല രൂപവല്‍ക്കരിച്ചത്. ഈ പ്രദേശത്തിന്റെ ഭാവിവികസനം മുന്നില്‍കണ്ടായിരുന്നു ഇ എം എസ് സര്‍ക്കാരിന്റെ തീരുമാനം. മലപ്പുറം ?പെരിന്തല്‍മണ്ണ റോഡില്‍ എംഎസ്പി കാന്റീന് മുന്‍വശത്ത് മുമ്പ് സബ് കലക്ടറുടെ ഓഫീസ് സ്ഥിതിചെയ്തിരുന്ന ചെറിയ കെട്ടിടമായിരുന്നു കലക്ടറേറ്റ്.
സംസ്ഥാനത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള ജില്ലയാണ്. ഏഴ് താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 94 പഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കോട്ടക്കല്‍, വളാഞ്ചേരി, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നിവയാണ് നഗരസഭകള്‍. 16 നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. തിരൂരങ്ങാടി, തിരൂര്‍, വണ്ടൂര്‍, മലപ്പുറം എന്നിങ്ങനെ നാല് വിദ്യാഭ്യാസ ജില്ലകളുണ്ട്.
കലിക്കറ്റ് സര്‍വകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂര്‍) എന്നിവ മലപ്പുറം ജില്ലയിലാണ്. അലിഗഡ് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് പെരിന്തല്‍മണ്ണയിലുണ്ട്.

spot_img

Related news

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...

മീൻ പിടിക്കാൻ പോയ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മത്സ്യം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. ഇന്ന്...

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ് അസറുദ്ധീന്‍(24) നാണ് മരണപ്പെട്ടത്.ഒരാള്‍ കോട്ടക്കല്‍...