മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കി അലഹാബാദ് ഹൈക്കോടതി

മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കി അലഹാബാദ് ഹൈക്കോടതി ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി ചോദിച്ചുള്ള ഹരജി തള്ളി. ബദൗന്‍ ജില്ലയിലെ ധോരാന്‍പൂറിലെ പള്ളിയില്‍ നിസ്‌കാര സമയം അറിയിച്ചുള്ള ബാങ്ക് വിളി നടത്താന്‍ അനുമതി ചോദിച്ച് ഇര്‍ഫാന്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

2021 ഡിസംബര്‍ മൂന്നിന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് നൂരി മസ്ജിദില്‍ ലൗഡ് സ്പീക്കര്‍ ഉപയോ?ഗിക്കുന്നതു വിലക്കിയതിനെതിരേയായിരുന്നു ഹരജി. പള്ളിയില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത് മൗലികാവകാശമാണെന്നും ഇതു ലംഘിക്കുന്നതാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഇതു തള്ളുകയായിരുന്നു

Related news

സിജെപി സമരത്തിന് മുൻപേ പ്രവർത്തകർ കസ്റ്റഡിയിൽ; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ നടത്താനിരിക്കുന്ന...

വിഖ്യാത നടൻ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം 75-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന്

ഗോവ: വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ...

വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേർ പുറത്ത്; എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

തിരുവനന്തപുരം: എസ്ഐആർ നടപടിക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ...

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; വായ്പാ പലിശയിൽ വർധനയ്ക്ക് സാധ്യത

മുംബൈ: വിവിധ വായ്പകൾ എടുത്തവർക്കു തിരിച്ചടി. റിസർവ് ബാങ്ക് റിപ്പോ നിരക്ക്...