കിടങ്ങൂരിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം; പാപ്പാന് ഗുരുതര പരിക്ക്

അങ്കമാലി: വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു ആണ് മരിച്ചത്. അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം നടന്നത് . ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്.

രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആനയെ ഇതുവരെ തളച്ചിട്ടില്ല. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തും.

spot_img

Related news

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്....

മുഖ്യമന്ത്രിയെ ഫലം വന്ന ശേഷം തീരുമാനിക്കാം”; പിണറായിക്ക് മുൻതൂക്കമില്ലെന്ന് മുരളീധരൻ

തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ പറഞ്ഞു...

മസ്തിഷ്കജ്വരം: ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ അന്തരിച്ചു

കേരളത്തിൽ വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ്...

ആ കാത്തിരിപ്പ് കണ്ണീരിലവസാനിച്ചു; കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പൂവച്ചലിൽ നായയുടെ താണ്ഡവം; മൂന്ന് വാർഡുകളിൽ ആക്രമണം, വളർത്തുമൃഗങ്ങളെയും കടിച്ചു കീറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. പൂവച്ചലിലാണ് തെരുവുനായ...