കുറ്റിപ്പുറം: സ്കൂട്ടറില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു.കരിങ്കപ്പാറ കുന്നത്തോടത്ത് അബദുല്‍ഖാദര്‍ ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന ഭാര്യ റുഖിയയെ ഗുരുതരപരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരം 4:30 ഓടെയാണ് അപകടം. കുറ്റിപ്പുറത്തുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എതിരെവന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറില്‍ ഇടിക്കുന്നത്.സ്കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു തകര്‍ന്നു.മതിലില്‍നിന്ന് തകര്‍ന്നുവീണ ചെങ്കല്ലുകള്‍ക്കിടയില്‍ നിന്ന് അബദുല്ഖദറിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.