കുറ്റിപ്പുറം മേഖലാ വി.എച്ച്.എസ്.ഇ സ്കിൽ ഫെസ്റ്റിവൽ ഒക്ടോബർ 29, 30 തീയതികളിൽ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിൽ

മലപ്പുറം: മലപ്പുറം ജില്ല ശാസ്ത്രോത്സവത്തോടനുബന്ധിച്ച് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ അവരുടെ പഠനപ്രക്രിയയുടെ ഭാഗമായും അല്ലാതെയും ആർജിച്ചെടുത്ത തൊഴിൽ നൈപുണികളുടെ പ്രദർശനവും മത്സരവുമാണ് നൈപുണ്യമേളയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളിൽ ഉള്ള തൊഴിൽ നൈപുണികളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ആശയങ്ങൾ രൂപീകരിക്കുന്നതിനും പൊതുജനങ്ങളുടെ ഇടയിൽ നൈപുണ്യ വിദ്യാഭ്യാസത്തെക്കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുന്നതിനും നൈപുണ്യമേള സഹായകമാണ്. ഈ മാസം 29 നും 30നുമാണ് എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ സ്കൂളിൽ വെച്ച് മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള (കുറ്റിപ്പുറം മേഖലാ) 52 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ 364 വിദ്യാർത്ഥികൾ മാറ്റുരക്കുന്ന നൈപുണ്യ മേള നടക്കുന്നത്.

30ന് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രദർശനം കാണുന്നതിനായി സൗജന്യപ്രവേശനം ഉണ്ടായിരിക്കും. ഇന്നോവിഷൻ, സ്കിൽ സെർവ്, സ്കിൽ ക്രാഫ്റ്റ് എന്നീ മൂന്ന് മേഖലയിൽ നടത്തുന്ന നൈപുണ്യമേളയോടൊപ്പം 19 ഇനങ്ങളിൽ താഴെപ്പറയുന്ന തൽസമയ മത്സരങ്ങളും നടക്കുന്നുണ്ട്.

തൽസമയ മത്സരൾ:

  • വാല്യൂ ആഡഡ് മിൽക്ക് പ്രോഡക്റ്റ്
  • തെറാപ്യൂട്ടിക് ഡയറ്റ്
  • അക്വേറിയം സജ്ജീകരിക്കൽ
  • ഫ്ലവർ അറേഞ്ച് മെന്റ്
  • വെജിറ്റബിൾ കാർവിങ്
  • മിനിയേച്ചർ ഗാർഡൻ
  • ടെറേറിയം
  • റോബോ ജീനിയസ് ചലഞ്ച്
  • കേക്ക് ഡെക്കറേറ്റിംഗ്
  • സ്പോട്ട് ഫോട്ടോഗ്രാഫി
  • ഹോം പ്ലാൻ പ്രീപ്പയർ
  • ഗ്രാഫിക് ഡിസൈനിങ്
  • പ്ലംബിംഗ് ഡിസൈൻ പ്രിപ്പയർ
  • എൽ ഇ ഡി ബൾബ് നിർമ്മാണം
  • നെറ്റ് വർക്കിംഗ്& ഇന്റർനെറ്റ് ഷെയറിങ്
  • വെബ് അപ്ലിക്കേഷൻ ഡെവലപ്മെന്റ്
  • ഡ്രസ്സ് ഡിസൈനിങ്
  • ഹെയർ സ്റ്റൈലിംഗ്
  • മെഹന്തി ഡിസൈനിങ്
spot_img

Related news

മമ്പാട് വീട്ടിലെ കിടപ്പുമുറിയിൽനിന്ന് പിടികൂടിയത് 7 പാമ്പിൻകുഞ്ഞുങ്ങള

മമ്പാട്: വീട്ടിലെ കിടപ്പുമുറിയിൽനിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. നടുവത്ത് തങ്ങൾ പടിയിൽ മമ്പാട്...

‘വെള്ളമുണ്ട് സൂക്ഷിക്കുക’; ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം

ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കെട്ടിടം. രോഗികള്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: ‘അങ്കത്തട്ടുകൾ’ സജ്ജം, ഇനി ‘അങ്കത്തീയതി’ക്കായുള്ള കാത്തിരിപ്പ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ‘അങ്കത്തട്ടുകൾ’ സജ്ജം. ഇനി ‘അങ്കത്തീയതി’ക്കായുള്ള കാത്തിരിപ്പ്. ഓരോ...

കോട്ടക്കലിൽ വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളിൽ കയറി കടിച്ചു, ദാരുണം

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു....

എടവണ്ണപ്പാറയില്‍ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു

മലപ്പുറം: എടവണ്ണപ്പാറയില്‍ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലി...