ഹാഫ് സെഞ്ച്വറി അടിച്ച്‌ ‘ന്നാ താന്‍ കേസ് കൊട്’

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ്. പോസ്റ്റര്‍ വാചകത്തിലെ വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ വിവാദങ്ങളില്‍ പതറാതെ കുഞ്ചാക്കോ ബോബന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ഹാഫ് സെഞ്ച്വറി അടിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.

ഓഗസ്റ്റ് 11നാണ് ‘ന്നാ താന്‍ കേസ് കൊട്’ തിയറ്ററുകളില്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ മികച്ചൊരു കഥാപാത്രം റിലീസിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവര്‍ന്നിരുന്നു.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’, എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികള്‍ രം?ഗത്തെത്തി. എന്നാല്‍ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

spot_img

Related news

50 കോടി ക്ലബ്ബിലെത്തി ‘മാളികപ്പുറം’

ഉണ്ണി മുകുന്ദനെ നായകനായ, വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' 50...

ലിജോ ജോസ് പെല്ലിശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ 19ന് തിയറ്ററുകളിലെത്തും

മമ്മൂട്ടിയും ലിജോയും ഒന്നിക്കുന്ന ആദ്യ ചിത്രംകൂടിയാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. മമ്മൂട്ടി...

വിവാദങ്ങളെ കൈയ്യടിയോടെ സ്വീകരിക്കുന്നതായി നടന്‍ ഉണ്ണിമുകുന്ദന്‍; ‘മാളികപ്പുറം’ പ്രൊമോഷനായി വളാഞ്ചേരിയിലെത്തി താരവും സംഘവും

വളാഞ്ചേരി: തന്റെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കൈയ്യടിയോടെ സ്വീകരിക്കുന്നതായി നടന്‍ ഉണ്ണിമുകുന്ദന്‍....

2018ല്‍ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക്; ചിത്രത്തില്‍ അണിനിരക്കുന്നത് വന്‍ താരനിര

2018ല്‍ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക്. 2018 എന്ന പേരിലിറങ്ങുന്ന ചിത്രം...

സകരിയക്ക് കൂടെയായിരിക്കും അടുത്ത സിനിമ;പുതിയ സിനിമാപ്രഖ്യാപനവുമായി മുഹ്‌സിന്‍ പരാരി

തിയേറ്ററുകളില്‍ ആവേശം നിറച്ച തല്ലുമാലക്ക് ശേഷം പുതിയ സിനിമാപ്രഖ്യാപനവുമായി സംവിധായകനും തിരക്കഥാകൃത്തുമായ...

LEAVE A REPLY

Please enter your comment!
Please enter your name here