കുറ്റിപ്പുറം .: ഉച്ചഭക്ഷണത്തിന്റെ കുടിശ്ശിക ഉടൻ അനുവദിക്കുക, ഉച്ച ഭക്ഷണ ഫണ്ട് കാലോചിതമായി ഉയർത്തുക തുടങ്ങിയ പ്രമേയം ഉയർത്തിപ്പിടിച്ച് കുറ്റിപ്പുറം ഉപജില്ല കെ പി എസ് ടി എ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എ ഇ ഒ ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.സംസ്ഥാന നിർവ്വാഹക സമിതി അംഗം സി വി സന്ധ്യ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസി. പരപ്പാര സിദ്ധിഖ് ,സംസ്ഥാന കമ്മറ്റി അംഗം വി കെ ഷഫീഖ് , സംസ്ഥാന കൗൺസിലർ എ പി നാരായണൻ , ജില്ലാ വൈസ് പ്രസിഡന്റ് കെ ബിജു, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബെന്നി തോമസ്, സെകട്ടറി രാമകൃഷ്ണൻ , അബ്ദുൾ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപജില്ലാ പ്രസിഡന്റ് എ കേശവൻ നമ്പീശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെകട്ടറി കെ ടി അൻസാർ സ്വാഗതവും സമീർ ടി നന്ദിയും പറഞ്ഞു