ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ അപ്‍ലോഡ് ചെയ്ത കോട്ടക്കൽ സ്വദേശി അറസ്റ്റിൽ

തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ.  മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. സജീവ പ്രവര്‍ത്തകനല്ലെന്നും അനുഭാവിയാണെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. മൊബൈൽ ഫോണിൽ നിന്ന് വീഡിയോ ഡെലീറ്റ് ചെയ്തിട്ടുണ്ട്. ആദ്യം ഫേസ്ബുക്കിലാണ് വീഡിയോ അപ്ലോഡ് ചെയ്തത്. പിന്നീട് ട്വിറ്ററിലും വാട്‌സ്ആപ്പിലും വീഡിയോ പ്രചരിപ്പിച്ചിരുന്നു.ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോ‍ഡ് ചെയ്തതും അബ്ദുള്‍ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.നേരത്തെ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന  അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്ന വിവരം. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരിൽ നിന്നാണ് വീഡിയോ പ്രചരിപ്പിച്ചയാളിലേക്ക് പൊലീസ് എത്തുന്നത്. അപ്പോഴേക്കും ഇയാൾ ഒളിവിൽ പോയിരുന്നു. അബ്ദുൾ ലത്തീഫിനെ ഇന്ന് വൈകിട്ടോടെ കൊച്ചിയിൽ എത്തിക്കും.എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം സ്വരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസ് ആണ് വ്യാജ വീഡിയോ കേസില്‍ അന്വേഷണം നടത്തുന്നത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്ന് ഡി.ജി.ലപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

spot_img

Related news

ഉറങ്ങിക്കിടന്നവരെ അപായപ്പെടുത്താൻ ശ്രമം? കോട്ടക്കലിൽ മൂന്ന് വീടുകൾക്ക് ഒരേസമയം തീയിട്ടു; വൻ നാശനഷ്ടം

കോട്ടക്കല്‍: കോട്ടക്കല്‍ എടരിക്കോട് ചുടലപ്പാറ പൂഴിക്കുന്നില്‍ സാമൂഹികവിരുദ്ധര്‍ വീടുകള്‍ക്ക് തീയിട്ടതായി പരാതി....

നിരവധി കേസുകളിൽ പ്രതി; തൃപ്പനച്ചിയിൽ കഞ്ചാവുമായി പൂക്കോളത്തൂർ സ്വദേശി എക്സൈസ് പിടിയിൽ

മലപ്പുറം: കഞ്ചാവുമായി പൂക്കൊളത്തൂര്‍ സ്വദേശി മഞ്ചേരി എക്‌സൈസ് വിഭാഗത്തിന്റെ പിടിയില്‍. എക്‌സൈസ് വകുപ്പിന്റെ...

തിരൂരങ്ങാടിയിൽ ദാരുണ അപകടം; ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് 20-കാരന് ദാരുണാന്ത്യം

മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവ്...

വേങ്ങരയെ നടുക്കിയ കൊലപാതകം; ഉറങ്ങിക്കിടന്ന ഇന്ദറിനെ തലക്കടിച്ചു കൊന്നത് നാട്ടുകാരൻ തന്നെ, പ്രതി അറസ്റ്റിൽ

മലപ്പുറം: അതിഥി തൊഴിലാളിയായ യുവാവിനെ സ്വകാര്യ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട...

മലയാളത്തിൽ വോട്ടഭ്യർത്ഥിച്ച് പ്രിയങ്ക; മമ്പാടിനെ ഇളക്കിമറിച്ച് വണ്ടൂരിലെ ‘സർപ്രൈസ്’ റോഡ് ഷോ!

മലപ്പുറം: വണ്ടൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി അനില്‍കുമാറിനായി മലയാളത്തില്‍...