കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയ വികസന പത്രിക പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് തയാറാക്കിയ ജനകീയ വികസന പത്രികയുടെ പ്രകാശനം നാളെ വൈകീട്ട് 3 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി നിർവഹിക്കും. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 150 ഓളം പഞ്ചായത്തുകളിൽ ജനകീയ വികസനപത്രിക തയാറാക്കുന്നുണ്ട്.ജില്ലയിൽ 12 ഓളം പഞ്ചായത്തുകളിലാണ് ജനകീയവികസന പത്രിക തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനജാഥകൾ നടത്തും. കുറ്റിപ്പുറം മേഖലാ ജാഥയ്ക്ക് നവംബർ രണ്ടിന് രാവിലെ 11 മണിക്ക് കുറ്റിപ്പുറത്ത് സ്വീകരണം നൽകും. വികസനപത്രികയെ സംബന്ധിച്ച് മുഴുവൻ വാർഡുകളിലും ചർച്ചചെയ്യുമെന്നും ‘ജനകീയാസൂത്രണം പിന്നിട്ട വഴികൾ, മുന്നോട്ടുള്ള പാതകൾ’എന്ന വിഷയത്തിൽ ചർച്ചനടത്തുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹമീദ് കക്കട്ടിൽ,ബഷീർ പൂക്കോട്ട്,വി.രാജലക്ഷ്മി,എ.ഗീത എന്നിവർ സംബന്ധിച്ചു.

spot_img

Related news

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ യുഡിഎഫ് പ്രകടണം നടത്തി

നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...