വളാഞ്ചേരി: വയനാടിനെ ചേര്‍ത്ത് പിടിക്കാന്‍ മുന്നിട്ടിങ്ങുകയാണ് സംസ്ഥാന്തതെ പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. ഒരുദിവസത്തെ കാരുണ്യയാത്ര നടത്തിയാണ് ഇവര്‍ വയനാടിനൊപ്പം ചേരുന്നത്. ഇതിന്റെ ഭാഗമായി വളാഞ്ചേരി മേഖല ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആഗസ്റ്റ് 22ന് വ്യാഴാഴ്ച കാരുണ്യയാത്ര നടത്തും. മുപ്പതോളം ബസുകള്‍ യാത്രയില്‍ പങ്കാളികളാകും. കാരുണ്യയാത്രയില്‍ പങ്കുചേര്‍ന്ന് യാത്രക്കാരും ഇതിന്റെ ഭാഗമാകും.