ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന് കര്‍ണാടക

കര്‍ണാടക: ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന് കര്‍ണാടക.നൂറു കണക്കിന് വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് വിഷയത്തില്‍ പ്ലസ് ടു പരീക്ഷ ബഹിഷ്‌കരിച്ചത്.

പരീക്ഷ എഴുതാത്തവര്‍ക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ മറ്റു ബോര്‍ഡ് പരീക്ഷകള്‍ പോലെ എഴുതാത്തവരെ ‘ആബ്‌സെന്റ് ‘ ആയി കണക്കാക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.

കര്‍ണാടകയിലെ പ്ലസ് ടു കോഴ്‌സായ പ്രീ യൂണിവേഴ്‌സിറ്റിക്ക് പ്രാക്ടിക്കലിന് 30 മാര്‍ക്കും തിയറിക്ക് 70 മാര്‍ക്കുമാണുള്ളത്. പ്രാക്ടിക്കല്‍ പരീക്ഷക്ക് ഹാജരാകാത്തവര്‍ക്കും തിയറിക്ക് മിനിമം മാര്‍ക്കുണ്ടെങ്കില്‍ പാസാകാനാവും. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ അടുത്ത മാസം 22നാണ് തുടങ്ങുക.

spot_img

Related news

ബാറിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; 18-കാരി കൊല്ലപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പരുക്ക്!

ചെന്നൈ: ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലാണ് സംഭവം. വില്ലുപുരത്ത് താമസിക്കുന്ന...

മട്ടൻ ചോദിച്ചവർക്ക് പോത്തിറച്ചി; ബെംഗളൂരുവിൽ മലയാളി ഹോട്ടൽ പൂട്ടിച്ചു!

ബെംഗളൂരു: ആട്ടിറച്ചിയെന്ന് പറഞ്ഞ് റസ്റ്റോറന്റില്‍ പോത്തിറച്ചി വിളമ്പിയ സംഭവത്തില്‍ രണ്ട് മലയാളികള്‍...

ഇന്ധന കയറ്റുമതി തീരുവ പകുതിയോളം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; പെട്രോളിനും ഡീസലിനും എയർ ടർബൈൻ ഇന്ധനത്തിനും ഇളവ്

ഇന്ധനങ്ങളുടെ കയറ്റുമതി തീരുവ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു....

പ്രധാനമന്ത്രിയുമായി വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ച; ഡൽഹിയിൽ 20 മിനിറ്റ് ചർച്ച!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. 20...