വസതിയിൽ നിന്ന് ‘കണക്കിൽപ്പെടാത്ത പണം’; ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു. രാജി രാഷ്ട്രപതിക്ക് കൈമാറി. ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. നേരത്തെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ ആഭ്യന്തര അന്വേഷണം നേരിടുകയാണ്.

കഴിഞ്ഞ വർഷം മാർച്ചിലാണ് ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലെ തീ പിടുത്തത്തെ തുടർന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇമ്പ്പീച് ചെയ്യാൻ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാർശ ചെയ്തിരുന്നു.

spot_img

Related news

അതൊരിക്കലും അപകടമരണമല്ല; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; കടക്കാരനെ സംശയം

ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ മരിച്ച വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത്...

ഇത് 21-ാം നൂറ്റാണ്ടിലെ കേരളമാണ്, വിവരമുള്ള മലയാളികളാണ്; സാബു എം ജേക്കബിനെതിരെ സോഹൻ സീനുലാൽ

കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍...

ഫണ്ടിനെ ഓർത്ത് കരയേണ്ട, കട്ടവരെ നോക്കിയാൽ മതി…. മാധ്യമപ്രവർത്തകർക്ക് നേരെ ചൂടായി സണ്ണി ജോസഫ്

വയനാട് ഫണ്ട് വിവാദം യുഡിഎഫിന് ഗുണം ചെയ്തെന്നും തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ...

സംവിധായകൻ രഞ്ജിത്തിന് ജാമ്യം; ഉപാധികളോടെ പുറത്തേക്ക്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍...

കണ്ണീരായി ശ്രീനന്ദ; നാല് ദിവസം മുമ്പ് കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി

പാലക്കാട്: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി....