അദ്ദേഹത്തെപ്പോലെ ആകാനാണ് ശ്രമം’; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രണാമമർപ്പിച്ച് വി.ഡി. സതീശൻ

ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ കോട്ടയം സന്ദർശനത്തിനിടെ വി.ഡി. സതീശൻ പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.

ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേർത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചതെന്നും വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്:

ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന്‍ യാത്രയായിട്ട് മൂന്ന് വർഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വർഷം മുൻപ് പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഞാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു.

ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേർത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചത്.

ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

spot_img

Related news

ലോകകപ്പിൽ ബ്രസീൽ പുറത്തായതിന് ട്രോളി; അർജന്റീന ആരാധകരെ വീട്ടിൽ കയറി തല്ലി ബ്രസീൽ ഫാൻസ്!

കോഴിക്കോട്: ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ട്രോളിയ...

മൺസൂൺ ബമ്പർ അടിച്ചത് എറണാകുളം സ്വദേശിക്ക്; പത്ത് കോടി നേടിയ ഭാഗ്യനമ്പർ MC 576896!

തിരുവനന്തപുരം: മണ്‍സൂര്‍ ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി...

‘വിരൽത്തുമ്പിലാണ് അടി കൊണ്ടത്, അസഹ്യമായ വേദന’; കഞ്ചിക്കോട് സ്കൂളിൽ അധ്യാപകന്റെ അതിക്രമം, വാളയാർ പൊലീസ് കേസെടുത്തു

പാലക്കാട്: പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി...

കോഴിക്കോട്ട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി കച്ചവടം; ‘ഓപ്പറേഷൻ തൂഫാനിൽ’ പൂട്ടുവീണു, 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി

കോഴിക്കോട്: പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ...

കെഎസ്ആർടിസി ബസിൽ ലൈംഗിക അതിക്രമം; ജീവനക്കാരൻ ഇറങ്ങിയോടി, ഓടിച്ചിട്ട് പിടിച്ച് ഡ്രൈവർ!

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കെഎസ്ആർടിസി...