ശബരിമലയില്‍ ഭക്തജനത്തിരക്ക്; ദര്‍ശന സമയം നീട്ടി

തുലാമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മൂന്നു മണിക്കൂര്‍ കൂടി ദര്‍ശന സമയം നീട്ടി. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ക്രമീകരണം. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു മണിയിലേക്കും നീട്ടി. വൈകിട്ട് നാലുമണിക്ക് വീണ്ടും നടതുറക്കും. ഹരിവരാസനത്തിന് ശേഷം രാത്രി 11 മണിയോടെ വീണ്ടും നട അടയ്ക്കും. പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദര്‍ശനനിയന്ത്രണത്തോട് ഭക്തര്‍ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ സന്നിധാനത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച് അഞ്ചുമണിയോടെ നട തുറന്നിരുന്നു.

അതേസമയം, യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ നടത്തിയിരുന്നില്ലെന്നും ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കണമെന്നും പ്രതിപക്ഷനേതാവ് വിടി സതീശന്‍ കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങള്‍ പാളാന്‍ പ്രധാന കാരണം പൊലീസിന്റെ എണ്ണത്തിലെ കുറവാണ് . ഇതര സംസ്ഥാനത്തുനിന്നും മറ്റും എത്തിയവര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ സ്ഥിതി കൂടുതല്‍ മോശമായെന്നും വിമര്‍ശനങ്ങളുണ്ട്.

spot_img

Related news

എന്റെ പൊന്നേ; സ്വര്‍ണവില 66,000 എന്ന സര്‍വകാല റെക്കോര്‍ഡില്‍

ഇന്നലത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി മുന്‍ റെക്കോര്‍ഡ് ഭേദിച്ചു....

‘ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം’; ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ...

കോട്ടക്കലില്‍ ലഹരിക്ക് അടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗ്‌ന ദൃശ്യം പകര്‍ത്തി, പ്രതി അറസ്റ്റില്‍

മലപ്പുറം കോട്ടക്കലില്‍ ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ...

ജോലിക്കെന്ന് പറഞ്ഞ് യുവതികളെ കേരളത്തിലെത്തിക്കും; അതിഥി തൊഴിലാളികളുടെ നേതൃത്വത്തില്‍ വളാഞ്ചേരി കേന്ദ്രീകരിച്ചും പെണ്‍വാണിഭം

മലപ്പുറം: മലപ്പുറത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം....

കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍

കോട്ടയം പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപാറയിലാണ് പത്താം...