മലപ്പുറം: ജില്ലയിലെ നാല് ബദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപടിക്കെതിരെ ഹൈക്കോടതി സ്‌റ്റേ. ബദല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇതോടെ പ്രവേശനോത്സവ ദിനമായ ബുധനാഴ്ച മലപ്പുറം കലക്ടേറ്റ് പടിക്കല്‍ ബദല്‍ സ്‌കൂള്‍ പിടിഎ കമ്മിറ്റികളും നേതൃത്വത്തില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി പരാതിക്കാര്‍ക്കുവേണ്ടി കോടതിയെ സമീപിക്കുന്നതിന് നേതൃത്വം നല്‍കിയ അഡ്വ. എം ഉമ്മര്‍ അറിയിച്ചു. മികച്ച സൗകര്യവും ആവശ്യത്തിന് വിദ്യാര്‍ഥികളുമുള്ള ജില്ലയിലെ ഏഴ് സ്‌കൂളുകളില്‍ നാല് സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.എടവണ്ണ പഞ്ചായത്തിലെ അരിമംഗലം, തൃക്കലങ്ങോട്ടെ തരിക്കുളം, കരുവാരകുണ്ടിലെ അരിമണല്‍, മഞ്ഞള്‍പാറ എം.ജി.എല്‍.സികളാണ് കോടതിയില്‍നിന്ന്
അനുകൂല നടപടി വാങ്ങിയത്. ഈ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ മാറ്റിച്ചേര്‍ക്കുന്നതിന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും വിദ്യ വളന്റിയര്‍മാരെ പറഞ്ഞയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.