സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും നൽകി.

അതേസമയം, തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ഈ ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

കഴിഞ്ഞദിവസം മുതൽ പെയ്യുന്ന കനത്ത മഴയിൽ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളം കോർപറേഷൻ ജീവനക്കാർ പമ്പ് ചെയ്ത് ഒഴിവാക്കി. ന്യൂനമർദത്തിന്റെ പ്രഭാവത്താൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയിൽ മരണം 390 ആയി. 252 പേരെ കാണാതായി. രാജ്യത്ത് രക്ഷാപ്രവർത്തനം പുരോഗമിയ്ക്കുകയാണ്.

spot_img

Related news

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുലിനെതിരെ വീണ്ടും പരാതി; കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി മറ്റൊരു യുവതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ ലൈംഗികമായി...

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന; രോഗികൾ 5000 കടന്നു

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000...

കാനത്തില്‍ ജമീല എംഎല്‍എയുടെ ഖബറടക്കം ഇന്ന്; ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ...