സംസ്ഥാനത്ത് മഴ കനക്കും; നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ നാളെ മുതല്‍ മഴ സജീവമാകാന്‍ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം. മെയ് 21ഓടെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു.

spot_img

Related news

വില 40 കോടിയോളം രൂപ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയത് അതിമാരക ലഹരിമരുന്ന്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയ മയക്ക്...

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

അബദ്ധത്തിൽ വൈദ്യുതിലൈനിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം....

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു....