കനത്ത മഴയെ തുടർന്ന് വഴിക്കടവിൽ വ‍്യാപക കൃഷിനാശം; എഴുപതിലധികം വീടുകളിൽ വെള്ളംകയറി

വഴിക്കടവ്: കനത്ത മഴയിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി വ‍്യാപക നാശനഷ്ടം. അന്തർ സംസ്ഥാന പാതയായ കെഎൻജി റോഡിൽ മണിമൂളിയിൽ വെള്ളം കയറി ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

പൂവത്തിപ്പൊയിൽ, രണ്ടാംപാടം, മൊടപൊയ്ക പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. കാരക്കോടൻപുഴ, കലക്കൻപുഴ, അത്തിത്തോട് എന്നിവ കരകവിഞ്ഞൊഴുകിയാണു വെള്ളപ്പൊക്കം ഉണ്ടായത്. പൂവത്തിപ്പൊയിൽ, രണ്ടാംപാടം പ്രദേശങ്ങളിൽ അത്തിത്തോടിനു ചേർന്നുള്ള അൻപതോളം വീടുകളിൽ വെള്ളംകയറി. ഏക്കർകണക്കിനു കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.

പൂവത്തിപ്പൊയിലിൽ പുലിയോടൻ ജാഫറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പുളിയക്കോടൻ കരീമിന്റെ ഫാമിലെ 2,100ഓളം കോഴികൾ വെള്ളംകയറി ചത്തു. പൂവത്തിപ്പൊയിലിലെ കീടത്ത് അബ്ദുൽ ലത്തീഫിന്റെ ചിപ്സ് യൂണിറ്റിൽ വെള്ളം കയറി. ഇതേതുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇന്നലെ വൈകിട്ട്  മൂന്നരയോടെയാണ് കനത്ത മഴ ഉണ്ടായത്.

മരങ്ങൾ വീണും മറ്റും വീടുകൾക്ക് നാശം ഉണ്ടായിട്ടുണ്ട്. പൂവത്തിപ്പൊയിൽ ഡീസന്റ് കുന്ന് നഗറിലെ 20ഓളം വീടുകളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. മണിമൂളി രണ്ടാംപാടത്ത് രജനി ഇറത്തുപറമ്പിൽ, കദീജ പുത്തൻപീടിക, മുഹമ്മദ്‌, മൈമൂന പന്താർ, സുലോചന, പുത്തൻപറമ്പിൽ ജാഫർ, സജീർ ഉള്ളാട്ടിൽ, എൽസമ്മ വിത്തുവെട്ടിക്കൽ തുടങ്ങിയവരുടെ വീടുകളാണ് വെള്ളം കയറി നാശനഷ്ടം നേരിട്ടത്.

spot_img

Related news

തദ്ദേശ തിരഞ്ഞെടുപ്പ്: ‘അങ്കത്തട്ടുകൾ’ സജ്ജം, ഇനി ‘അങ്കത്തീയതി’ക്കായുള്ള കാത്തിരിപ്പ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ‘അങ്കത്തട്ടുകൾ’ സജ്ജം. ഇനി ‘അങ്കത്തീയതി’ക്കായുള്ള കാത്തിരിപ്പ്. ഓരോ...

കോട്ടക്കലിൽ വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളിൽ കയറി കടിച്ചു, ദാരുണം

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു....

എടവണ്ണപ്പാറയില്‍ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു

മലപ്പുറം: എടവണ്ണപ്പാറയില്‍ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലി...

മഴ കനത്തതോടെ മലപ്പുറം കാളികാവിൽ മഞ്ഞപ്പിത്തം പടരുന്നു; കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: മഴ കനത്തതോടെ മലപ്പുറം ജില്ലയിലെ കാളികാവ് മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു....

സംസ്ഥാന സര്‍ക്കാറിനെതിരായ വിമര്‍ശനത്തില്‍ കയ്യടിച്ചു; മലപ്പുറം ഹോമിയോ ഡിഎംഒക്ക് താക്കീത്

മലപ്പുറം: സംസ്ഥാന സര്‍ക്കാറിനെതിരായ വിമര്‍ശനത്തിന് കയ്യടിച്ച മലപ്പുറം ഹോമിയോ ഡി എം...