തീവ്ര മഴ വരുന്നു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ, ഓഗസ്റ്റ് 5 ന് മിക്ക ജില്ലകളിലും തീവ്രമഴ

അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും കനത്ത മഴ വരുന്നു. സംസ്ഥാനത്ത് നാല്  ദിവസം അതിശക്തമായ മഴക്ക് ആണ് സാധ്യത പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 5 ചൊവ്വാഴ്ച സംസ്ഥാനത്ത് മഴ തീവ്രമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് (03-08-2025) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലുമാണ് ഓറ‍ഞ്ച് അലർട്ട്. 

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


04-08-2025 

ഓറഞ്ച് അലർട്ട് – ഇടുക്കി, എറണാകുളം, തൃശ്ശൂർ
യെല്ലോ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 

05-08-2025 

ഓറഞ്ച് അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
യെല്ലോ അലർട്ട് – കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

06-08-2025 

ഓറഞ്ച് അലർട്ട് – ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
യെല്ലോ അലർട്ട് – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും പ്രവചനം ഉണ്ട്.

തമിഴ്നാട്ടിലും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്നാണ് കേരളത്തിൽ മഴ വീണ്ടും ശക്തമായിരിക്കുന്നത്. സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിതീവ്ര മഴക്കും ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

spot_img

Related news

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ടി.പി.എം. സാഹിർ അന്തരിച്ചു

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

പട്ടാപ്പകൽ വീടുകളിൽ കവർച്ച; ‘നീർക്കോലി’ അൽത്താഫ് അറസ്റ്റിൽ

കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമിട്ട് കവർച്ച നടത്തിയ കേസിൽ എറണാകുളം...

കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ; മകൻ മാനസിക വെല്ലുവിളി നേരിടുന്നയാൾ

കൊല്ലം: കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ...

തൃശൂർ കാർഷിക സർവകലാശാലയിൽ ദാരുണാന്ത്യം; ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു

തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....