ഫ്രീസറിൽ പഴകിയ ചിക്കനും ബീഫും; ഹോട്ടലുകൾക്കെതിരെ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന

മുക്കം: ഹോട്ടലില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട് മുക്കത്താണ് സംഭവം. മുക്കം നഗരസഭാ ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അഗസ്ത്യമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ടോപ് ഡൈന്‍ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. പഴകിയതും പാകം ചെയ്തതുമായ കോഴി ഇറച്ചി, ചിക്കന്‍ കറി, ബീഫ് ചില്ലി എന്നിവ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സാധാരണയായി നടത്താറുള്ള പരിശോധനയുടെ ഭാഗമായി നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് ടോപ് ഡൈന്‍ ഹോട്ടലിലും പരിശോധന നടത്തിയത്. എന്നാല്‍ ഇവിടെ നിന്നും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 

പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭയിലെ അഗസ്ത്യന്‍മുഴി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളില്‍ നടന്ന പരിശോധനക്ക് സി.സി.എം മൊയ്ദു, സിനിയാര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മജീദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആശാ തോമസ്, സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

spot_img

Related news

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തിൽ പ്രഖ്യാപിക്കും. ഹയർസെക്കൻഡറി ഫലം...

കോഴിക്കോട് 13-ൽ 13-ഉം യുഡിഎഫ് നേടും; ആത്മവിശ്വാസവുമായി മുസ്ലിം ലീഗ്

കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന്...

മോഷണത്തിനെത്തി, അകത്തിട്ടു പൂട്ടി; താമരശ്ശേരിയിൽ ചിക്കൻ സ്റ്റാളിൽ കയറിയ കള്ളൻ കുടുങ്ങി

താമരശ്ശേരിയിൽ ചിക്കൻ സ്റ്റാളിൽ മോഷണം നടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കൈയോടെ...

ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ പീഡനം; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 21-കാരൻ പിടിയിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ...

രക്ഷാദൗത്യത്തിന് തടസ്സം നിന്നാൽ പിടിവീഴും; ആലപ്പുഴയിൽ കാർ ഉടമയ്ക്കെതിരെ കേസെടുത്തു, വാഹനം പിടിച്ചെടുത്തു

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടുത്തം അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് വാഹനത്തിന് വഴി...