വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റുമായി ബന്ധപ്പെട്ട നിയമലംഘനം പരിശോധിക്കാനായി സ്‌പെഷല്‍ െ്രെഡവുമായി മോട്ടോര്‍ വാഹന വകുപ്പ്. ബുധനാഴ്ച സംസ്ഥാനത്ത് പ്രത്യേക പരിശോധന നടത്തുമെന്ന് എം.വി.ഡി അറിയിച്ചു. ഹെവി വാഹനങ്ങളും പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരം 125 എ ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ച വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 1994 മാര്‍ച്ച് 26 മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതാണെന്ന് പ്രത്യേക ഉത്തരവില്‍ എം.വി.ഡി ചൂണ്ടിക്കാട്ടി. എന്നാല്‍, മിക്ക വാഹനങ്ങളിലും െ്രെഡവര്‍മാരും മുന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിരവധി പരാതികളും ലഭിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുച്ചക്ര വാഹനങ്ങള്‍ ഒഴികെയുള്ളതിലെല്ലാം പരിശോധനയുണ്ടാകും. പരിശോധന കാര്യക്ഷമമാക്കാന്‍ മുഴുവന്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.