ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാണന്ന് മുൻമന്ത്രി സജി ചെറിയാൻ.

ഭരണഘടനാ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാണ് താനെന്ന് മുൻമന്ത്രി സജി ചെറിയാൻ. വിവാദ പ്രസ്താവനയിൽ നിയമസഭയിൽ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നതായിരുന്നു പ്രസംഗത്തിൻ്റെ ഉള്ളടക്കം. തൻ്റേതായ വാക്കുകളിലാണ് പ്രസംഗിച്ചത്. ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്ത നിരവധി അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിനെയാണ് പ്രസംഗത്തിൽ പ്രതിപാദിച്ചത്. പ്രസംഗം വളച്ചൊടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഭരണഘടനയോടുള്ള കൂറ് ഉയർത്തിപ്പിടിക്കുകയാണ് താൻ. പ്രസംഗം ദുർവ്യാഖ്യാനിച്ചതിൽ ഖേദമുണ്ട്. രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചത്. അംബേദ്കറിനെ ആക്ഷേപിച്ചതായി വരെ നുണ പ്രചാരണം നടത്തിയവരുണ്ട്. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചതിൽ വേദനയും ദു:ഖവുമുണ്ട്. അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിർത്താൻ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമർശം നടത്തിയ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയനെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐആറിൽ മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരമാണ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയിരിക്കുന്നത്.
സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് സിപിഐഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടനുസരിച്ചല്ല. കണ്ണൂർ പാര്‍ട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മന്ത്രിസ്ഥാനം രാജി വെച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു.

spot_img

Related news

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല....

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്ന് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍....

‘ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു’; യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് അനുകൂലമായ...

പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം 4 പേരെ പുറത്താക്കി ലീഗ്; നടപടി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയതിൽ

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെ ക്ഷണിച്ച് പരിപാടി...

വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും പോകാം; താൻ നിയമസഭയിലേക്കുമെന്ന് പിവി അൻവർ

നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം...