സാധാരണക്കാരന്റെ കഞ്ഞിക്കലത്തിൽ തീ കോരിയിട്ട് മീൻവില; മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

മീനും കൂട്ടി ചോറുണ്ണണമെങ്കിൽ ഇനി ചില്ലറക്കാശ് മതിയാവില്ല. മീൻ ലഭ്യത കുറഞ്ഞതോടെ ചിക്കന് പിന്നാലെ മീൻ വിലയും കുതിച്ചുയരുകയാണ്. സുലഭമായി ലഭിച്ചിരുന്ന ചെറിയ മത്തിയടക്കമുള്ള മീനുകൾക്ക് 50 മുതൽ 100 രൂപ വരെയായി വില. മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറയാൻ പ്രധാന കാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്.

അയലയും മത്തിയും പേരിന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. കിലോ 100 രൂപയ്ക്ക് വിറ്റിരുന്ന ചെറിയ മത്തി ഒരു കിലോ ലഭിക്കണമെങ്കിൽ 150-200 മുതൽ നൽകണം. (ഹാർബറുകളിലെ വില). ചില്ലറ വിൽപന മാർക്കറ്റുകളിലെത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും. നല്ല മത്തിക്ക് 200ൽ നിന്ന് 350 -400 ആയി. 250 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ അയലയ്ക്ക് പുതിയാപ്പ, ബേപ്പൂർ ഹാർബറുകളിൽ ഇന്നലെ വിറ്റു പോയത് 300-350 രൂപയ്ക്കാണ്. നെയ്മീന്‍, ആവോലി തുടങ്ങിയവയ്ക്ക് 1000 രൂപയ്ക്ക് അടുത്തായി വില. കേര, ചൂര, ചെമ്മീൻ തുടങ്ങിയവയുടെ വിലയും ഉയർന്നു. വലുപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച് മീൻ വില തോന്നും പോലെയാണ്.

മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി. കടലിൽ മത്സ്യം കുറഞ്ഞതിനാൽ ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി അന്യസംസ്ഥാന തൊഴിലാളികളടക്കം നാട്ടിലേക്ക് മടങ്ങി. ജില്ലയിലെ പ്രധാന ഹാർബറുകളായ ബേപ്പൂർ, പുതിയാപ്പ തുടങ്ങിയ ഇടങ്ങളിലെല്ലാം കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്. ചെറിയ വള്ളങ്ങൾ പോലും കടലിൽ പോയാൽ ഇന്ധനവും കൂലിയും അടക്കം 35,000 രൂപയോളം ചെലവ് വരുന്നുണ്ട്. ഇന്ധന ചെലവും തൊഴിലാളികളുടെ കൂലിയുമടക്കം താങ്ങാനാകാതെ ബോട്ടുടമകളും പ്രയാസത്തിലാണ്.

spot_img

Related news

കാടാമ്പുഴ നവരാത്രി മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ...

ദേശീയപാതയിൽ റോങ് സൈഡിൽ കാർ, പിന്നാലെ നടപടി; ലൈസൻസ് റദ്ദാക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒ

മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയിൽ തെറ്റായ ദിശയിൽ കാർ ഓടിച്ച സംഭവത്തിൽ...

‘വൈദ്യുതി മന്ത്രി വിവരക്കേട് പറയുന്നു’; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കേസിൽ രണ്ടുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ്...

റോഡിലെ കുഴി കണ്ട് വഴിമാറിയ ലോറി ബൈക്കിലിടിച്ചു; ഒറ്റപ്പാലത്ത് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിന്റെ ദാരുണ മരണത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴിയെന്ന് വ്യക്തമായി....