നിരത്തിൽ തീ തുപ്പി അഭ്യാസം; കൊല്ലത്ത് വൈറൽ കാറിന് എട്ടിന്റെ പണി നൽകി എം.വി.ഡി; രജിസ്‌ട്രേഷൻ റദ്ദാക്കും

കൊല്ലം: വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച് കാർ. വൈറലായതോടെ കാറും ഉടമയെയും കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. മുഖത്തലയ്ക്ക് സമീപം വർക്ക്‌ഷോപ്പിൽ നിന്നാണ് എൻഫോഴ്സ്മെന്‍റ് ആർടിഒ ദിലുവിന്‍റെ നേതൃത്വത്തിലുള്ള സംഘം വാഹനം കണ്ടെത്തിയത്. രൂപമാറ്റം വരുത്തി പുതിയ നിറമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമ വാഹനം എത്തിച്ചതെന്ന് വർക്ക് ഷോപ് ജീവനക്കാർ പറഞ്ഞു.

വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍റേതാണ് വാഹനം. കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഒപ്പം ഇര്‍ഫാന്റെ ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കുമെന്നും എംവിഡി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതോടെ കാര്‍ ഉപയോഗശൂന്യമാകും.

ഇർഫാന്‍റെ വീട്ടിലും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം പരിശോധന നടത്തിയിരുന്നു. കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിച്ച കാറാണ് നിരത്തില്‍ തീ തുപ്പി ഓടിയത്. വലിയ രീതിയില്‍ തീ തുപ്പുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയ കാര്‍ വലിയ ശബ്‍ദത്തോടെയാണ് നിരത്തില്‍ ഓടിയത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്.

spot_img

Related news

നിശബ്ദതയല്ല, ഇനി ആത്മവിശ്വാസം; സ്ത്രീ സുരക്ഷയിൽ കേരളം പുതിയ ചരിത്രത്തിലേക്ക്; പദ്ധതിക്കായി 105 കോടി അനുവദിച്ച് മുഖ്യമന്ത്രി

കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനാകണം, അതിന് സ്ത്രീ സുരക്ഷാ പദ്ധതി നാഴികക്കല്ലെന്ന്...

ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിത മുസ്തഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക്...

കട്ടിളപ്പാളി കേസ്: എൻ. വാസുവും പുറത്തേക്ക്; ഇതുവരെ ജാമ്യം ലഭിച്ചത് നാല് പ്രതികൾക്ക്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...

മണലല്ല, പുഴയിൽ നിന്ന് വാരുന്നത് കോടികൾ; ഭാരതപ്പുഴയിലെ തടയണകളിൽ നിന്ന് മണൽ നീക്കം സജീവം, വരുമാനം 75 കോടി കടന്നു

പാലക്കാട്: ഭാരതപ്പുഴയില്‍ നിന്ന് മണലെടുക്കുന്നത് പുനരാംരഭിച്ചതിന് ശേഷം ഇത് വരെ മാത്രം...

ചുട്ടുപൊള്ളി കേരളം: താപനില 37 ഡിഗ്രിയിലേക്ക്; ജാഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്....