കൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെയും വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. സഹപ്രവര്‍ത്തകരും ബന്ധുക്കളും അടക്കമുള്ള വലിയനിര സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പൊലീസ് ഗാര്‍ഡ!് ഓഫ് ഓണര്‍ നല്‍കി. അതുല്യ കാലാകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്.