നാളെ ഒക്ടോബർ 20, രാജ്യമെമ്പാടും ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുകയാണ്.ഇന്ത്യയിൽ വിപുലമായി ആഘോഷിക്കുന്ന ദീപാവലി ഇന്ന് ലോകമെമ്പാടും ആഘോഷിക്കാറുണ്ട്. അഞ്ചു ദിവസത്തെ ആഘോഷത്തോടെയാണ് ദീപാവലി ആഘോഷിക്കുന്നത്.
14 വർഷത്തെ വനവാസത്തിന് ശേഷം, രാമനും സീതയും ലക്ഷ്മണനും അയോധ്യയിലേക്ക് തിരിച്ചെത്തിയതും, രാവണനുമായി യുദ്ധം ജയിച്ചതും അടയാളപ്പെടുത്തിയാണ് ഉത്തരേന്ത്യക്കാർ ദീപാവലി ആഘോഷിക്കുന്നത്. ഈ ദിവസങ്ങളിൽ അയോധ്യയിലെ ജനങ്ങൾ ദീപങ്ങൾ കത്തിച്ച് വെച്ച് അവരെ സ്വാഗതം ചെയ്യും.
ദക്ഷിണേന്ത്യയിൽ, ആളുകൾ ദീപാവലി ആഘോഷിക്കുന്നത്. നരകാസുരൻ എന്ന അസുരനെതിരെ ഭഗവാൻ കൃഷ്ണൻ നേടിയ വിജയത്തിന്റെ ഓർമപ്പെടുത്തലാണ്. ഓരോ വർഷവും അവർ ദീപാവലി ആഘോഷിക്കുമ്പോൾ തിന്മയുടെ മേൽ നന്മയുടെ വിജയത്തെ പ്രീതിപ്പെടുത്തുന്ന രീതിയിലാണ് ആഘോഷിക്കുന്നത്.
ദീപാവലിയെ കുറിച്ചുള്ള ഐതീഹങ്ങൾ പലതാണെങ്കിലും ഈ ദിവസങ്ങളിൽ രാജ്യം വിപുലമായി ആഘോഷ പരിപാടികൾ നടത്തറുണ്ട്. ദീപാവലിയുടെ ഭാഗമായിട്ട് ആളുകൾ ഈ ദിവസങ്ങളിൽ ദീപങ്ങൾ കത്തിച്ചും, മധുരപലഹാരങ്ങൾ പരസപരം കൈമാറിയും, പടക്കം പൊട്ടിച്ചും ആശംസകൾ അറിയിച്ചും ആഘോഷിക്കാറുണ്ട്.