യു.എ.ഇയിലെ വളാഞ്ചേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഫേസ് വളാഞ്ചേരിയും, വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലും സംയുക്തമായി അവതരിപ്പിച്ച ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. വളാഞ്ചേരി ഡോക്ടര്‍സ് ക്ലബ്ബില്‍ വെച്ച് നടന്ന വിപുലമായ ചടങ്ങില്‍ നടക്കാവ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. എന്‍ മുഹമ്മദലിയില്‍ നിന്ന് വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ ഏറ്റുവാങ്ങി. ഫേസ് വളാഞ്ചേരി പ്രസിഡന്റ് അദീബ് കോപ്പിലാത്തിനു കൈമാറി.
ഫേസ് വളാഞ്ചേരിയുടെ ഈ വര്‍ഷത്തെ കര്‍മപദ്ധതികളിലൊന്നായ ഹെല്‍ത്ത് കാര്‍ഡിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ഹെല്‍ത്ത് കാര്‍ഡ് ഫേസ് വളാഞ്ചേരി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രയോജനകമാകുന്ന വിധത്തിലാണ് ഹെല്‍ത്ത് കാര്‍ഡ് രൂപ കല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഫേസ് വളാഞ്ചേരി പ്രസിഡന്റ് അദീബ് കോപ്പിലാത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സങ്കടനയുടെ മുന്‍പ്രസിഡന്റ് എം.എ വളാഞ്ചേരി സ്വാഗതം അവതരിപ്പിച്ചു.
വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം മാരാത്ത്, സി അച്യുതന്‍ എന്നിവര്‍ സംസാരിച്ചു. സലാം വളാഞ്ചേരി, വി.പി സാലിഹ്, മുഹമ്മദലി നീറ്റുകാട്ടില്‍, സി ഉണ്ണികൃഷ്ണന്‍, പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫേസ് വളാഞ്ചേരി വൈസ് പ്രസിഡന്റ് മുഹമ്മദ് റിനീഷ്, സെക്രട്ടറി ഫൈസല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ്, സക്കീര്‍, നിയാസ് മുണ്ടശ്ശേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.