ജഹാംഗീര്‍പുരിയില്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങി; കൈയേറ്റം ഒഴിപ്പിക്കലെന്ന് അധികൃതര്‍

ഡല്‍ഹി ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ഏപ്രില്‍ 16ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു. നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് കേന്ദ്ര സേനയും എത്തിയിട്ടുണ്ട്.

റോഡ് ചേര്‍ന്നുള്ള അനധികൃത കെട്ടിടങ്ങളാണ് അധികൃതര്‍ പൊളിക്കുന്നത്. യന്ത്ര സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിലവില്‍ പ്രകോപനങ്ങളോ സംഘര്‍ഷമോ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നാലും പ്രത്യോഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Related news

വിഖ്യാത നടൻ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം 75-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന്

ഗോവ: വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ...

വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേർ പുറത്ത്; എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

തിരുവനന്തപുരം: എസ്ഐആർ നടപടിക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ...

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; വായ്പാ പലിശയിൽ വർധനയ്ക്ക് സാധ്യത

മുംബൈ: വിവിധ വായ്പകൾ എടുത്തവർക്കു തിരിച്ചടി. റിസർവ് ബാങ്ക് റിപ്പോ നിരക്ക്...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യാ സഖ്യം എംപിമാരുടെ പ്രതിഷേധം

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം എംപിമാരുടെ...