സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്നു; ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ കുറവില്ല. ഇന്നലെ 97.95 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. പീക്ക് ടൈം ആവശ്യകത 4,785 മെഗാവാട്ടിലെത്തി. വൈദ്യുതി ലഭ്യതയിലെ കുറവ് കാരണം ഇന്നലെ രണ്ട് തവണ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു.

ഇന്നും വൈദ്യുതി ലഭ്യതയിൽ 700 മുതൽ 900 മെഗാവാട്ട് വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ഏർപ്പെടുത്തും.

അതേസമയം, ഇന്ന് വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും തുടരുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുകയാണ്.

മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഏകദേശം 1,200 മെഗാവാട്ട് വരെ വർധനവാണുള്ളത്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കുറവുണ്ടായിട്ടുണ്ട്.

spot_img

Related news

കോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവം; താത്കാലിക ജീവനക്കാരൻ സസ്പെൻഷനിൽ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് വയോധികയുടെ എക്സ്റേ...

സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ സേവനം നിലച്ചു; ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചു

തിരുവനന്തപുരം: ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ...

കാസർകോട് കന്യപ്പാടിയിൽ കാറുകൾ ലോറിയിലിടിച്ച് അപകടം; ആറുപേർക്ക് പരുക്ക്

കാസർകോട്: അമിതവേഗതയിൽ സഞ്ചരിച്ച രണ്ട് കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. കാസർകോട്...

അങ്കമാലിയിൽ പത്താം ക്ലാസുകാരിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിക്ക് സമീപം...

ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം; തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ മാത്രമായി വിതരണം വെട്ടിച്ചുരുക്കി

പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം. തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ...