ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവെച്ചു. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബില്ലില്‍ പുതിയ അപ്ഡേഷന്‍ വരുത്തുന്നതിനിടെയാണ് ഇ പോസ് പണിമുടക്കിയത്.

കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല. ഏറ്റവും ഒടുവില്‍ റേഷന്‍ ബില്ലില്‍ അപ്ഡേഷന്‍ വരുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മെഷീന്‍ തകരാറിലായത്. വ്യാഴാഴ്ച മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണത്തില്‍ പ്രശ്നം നേരിട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടത്.

റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. മഞ്ഞ, പിങ്ക് നിറത്തിലുള്ള കാര്‍ഡുകള്‍ക്കും നീല, വെള്ള കാര്‍ഡുകള്‍ക്കും പ്രത്യേകം ബില്ലുകള്‍ വേണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നതിനിടെയാണ് ഇ പോസ് വീണ്ടും പണിമുടക്കിയത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മന്ത്രി ജി.ആര്‍. അനില്‍ റേഷന്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. പ്രശ്നം പരിഹരിച്ച ശേഷം ശനിയാഴ്ച മുതല്‍ റേഷന്‍ വിതരണം സാധാരണനിലയിലാകുമെന്നും മന്ത്രി അറിയിച്ചു.

spot_img

Related news

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം : മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തൃശൂർ: ആർ.എൽ.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ബാങ്കില്‍ നിന്ന് വലിയ തുക പിന്‍വലിക്കുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം...

തിരുന്നാവായ ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു

പുത്തനത്താണി തിരുന്നാവായ ജംഗ്ഷനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു.ഓട്ടോറിക്ഷ സ്റ്റാൻഡിന്...

സിഎഎ: പ്രതിഷേധ കേസ് പിന്‍വലിക്കല്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍...