വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ആവശ്യസാധനങ്ങളുമായി വളാഞ്ചേരിയില്‍ നിന്നും യാത്ര തിരിച്ചു ഒരുപറ്റം യുവാക്കള്‍ ഇ ചാനലും വളാഞ്ചേരിയിലെ യുവ കൂട്ടായ്മയുമാണ് സുമനസ്സുകളില്‍ നിന്ന് ആവശ്യവസ്തുക്കള്‍ ശേഖരിച്ചത്. ആവശ്യസാധനം കൂടി വലിയ ശേഖരം മേപ്പാടില്‍ നേരിട്ട് എത്തി ഇവര്‍ ദുരിതബാധിതര്‍ക്ക് കൈമാറി.
ദുരന്ത ഭൂമിയില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഒരുപാട് പേര്‍ക്ക് വിവിധ കോണുകളില്‍ നിന്നായി നിരവധി സഹായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്ത് മാതൃകയാവുകയാണ് എല്ലാവരും. അവരോടൊപ്പം ചേരാന്‍ വളാഞ്ചേരിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും വയനാട്ടിലേക്ക് ആവശ്യസാധനങ്ങള്‍ വേണമെന്ന് പറയേണ്ട താമസം നിരവധി പേരാണ് ഒപ്പം ചെയ്യുന്നത് ഈ ചാനലും യുവ കൂട്ടായ്മ അംഗങ്ങളും കടകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ച് അവക് ക്രോഡീകരിച്ച വാഹനത്തില്‍ കയറ്റി യാത്ര തിരിക്കുകയായിരുന്നു ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വസ്ത്രങ്ങള്‍ കുഞ്ഞൂടുപ്പുകള്‍ ചെരിപ്പുകള്‍ തുടങ്ങി ഒരു കുന്നോളം വസ്തുക്കള്‍ ആണ് ശേഖരിക്കാന്‍ ആയത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് മേപ്പാടിലേക്ക് യാത്രതിരിച്ചത് ദുരന്തമുഖത്ത് എത്തിയപ്പോള്‍ കേട്ട വാര്‍ത്തകളെക്കാളും ഭയാനകമായിരുന്നു കണ്ടത് മേപ്പാടി ജുമാമസ്ജിദ് മുഖേനയാണ് ആവശ്യ വസ്തുക്കള്‍ കൈമാറിയത് മനുഷ്യത്വത്തിന്റെ മറ്റൊരു പ്രതീകമായി മാറുന്ന ഒരുപറ്റം ആളുകള്‍ വസ്ത്രം വസ്ത്രം ആയാലും മറ്റ് സാധനങ്ങള്‍ ആയാലും നിങ്ങള്‍ക്ക് വേണ്ടത് എടുത്തു കൊള്ളൂ എന്നു പറഞ്ഞ് സ്വയം മാറിനില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യരെയാണ് കാണാനായത്. കണ്ണുനീരിനെ പോലും തോല്‍പ്പിച്ചു കളഞ്ഞ മനുഷ്യര്‍. കൂടെ ചേര്‍ന്നതിന് സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി.