തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റു; തർക്കങ്ങൾക്കൊടുവിൽ വോട്ട് രേഖപ്പെടുത്തി ലാലി ജെയിംസ്

തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു. മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കിയ ലാലിയുടെ വോട്ട് കോൺഗ്രസിന് ലഭിച്ചു. ലാലി ജെയിംസ് കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസിന്റെ രണ്ടു വിമതരും കോൺഗ്രസിന് വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് 35, എൽഡിഎഫ് 13, ബിജെപി 8 സീറ്റുകളുമാണ് നേടിയത്.

മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്നയിരുന്നു ​ഗുരുതര ആരോപണം. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റതെന്നും ലാലി ആരോപിച്ചിരുന്നു.

തൃശ്ശൂർ നഗരത്തെ സ്ത്രീ സൗഹൃദം ആക്കുന്നതിനും വയോജന സൗഹൃദമാക്കുന്നതിനുമാണ് പ്രഥമ പരിഗണന. നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി പിങ്ക് ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ലഹരിമുക്ത ഡിവിഷനുകളും ലക്ഷ്യം. പാർട്ടി ഏൽപ്പിച്ച ചുമതലകൾ നേതൃത്വവുമായി ആലോചിച്ച് ഭംഗിയായി നിറവേറ്റുമെന്നും നിജി ജസ്റ്റിൻ പറഞ്ഞു.

spot_img

Related news

വി.വി രാജേഷ് തലസ്ഥാന ന​ഗരിയുടെ നാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍...

കൊച്ചി കോർപ്പറേഷന്റെ പുതിയ അമരക്കാരിയായി വി.കെ മിനിമോൾ

വികെ മിനിമോൾ കൊച്ചി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ...

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ; പാലാ നഗരസഭയുടെ ഭരണചക്രം ഇനി 21-കാരി ദിയ പുളിക്കക്കണ്ടത്തിന്റെ കൈകളിൽ

കോട്ടയം: പാലാ നഗരസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് യുഡിഎഫ്. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച്...

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നായി വെളളത്തിൽ വളർത്തുന്ന 14.7 കിലോ ഹൈഡ്രോപോണിക് വീഡ് പിടികൂടി

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നായി വെളളത്തിൽ വളർത്തുന്ന 14.7 കിലോ ഹൈഡ്രോപോണിക്...

പി.എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്മിജി വൈസ് പ്രസിഡന്റും

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി...