ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം. രാവിലെ 7ന് വായു ഗുണനിലവാര സൂചിക (AQI) 347 രേഖപ്പെടുത്തി. ഡൽഹിയിലെ പലകേന്ദ്രങ്ങളിലും, AQI 400 ന് മുകളിൽ രേഖപ്പെടുത്തി. നോയിഡ 392,  സെൻട്രൽ ഡൽഹി- 409, ആനന്ദ് വിഹാർ 500, രോഹിണി 500, പഞ്ചാബി ബാഗ് 899, നാരായണ 611 എന്നിങ്ങനെയാണ് വായു ഗുണനിലവാരം. നഗരത്തിലെ മുപ്പത്തിയേഴ് നിരീക്ഷണ കേന്ദ്രങ്ങളിൽ മുപ്പത്തി നാല് എണ്ണവും റെഡ് സോണിൽ ആണ്.

വായു ഗുണനിലവാരം മോശമായതിനെത്തുടർന്ന് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) സ്റ്റേജ് II എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (CAQM) ദില്ലി-എൻസിആറിൽ നടപ്പാക്കിയിട്ടുണ്ട്. ശക്തമായ കാറ്റിന്റെ അഭാവം കാരണം പുക നിറഞ്ഞ അന്തരീക്ഷം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്നലെ രാവിലെ ഡൽഹിയ്ക്ക് പുറമെ മുംബൈയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) ഗണ്യമായി ഇടിഞ്ഞു. നഗരത്തിൽ വായു ഗുണനിലവാര സൂചിക 187 ആണ് രേഖപ്പെടുത്തിയത്, ഒക്ടോബർ 10ന് മൺസൂൺ പിൻവാങ്ങിയതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും മോശം അവസ്ഥയാണിത്.

spot_img

Related news

ഇഷ്ടികയും കത്തിയും ഉപയോഗിച്ച് അരുംകൊല; 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിതാവിന്റെ മുൻ ഡ്രൈവർ

ഡൽഹിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക യും...

‘ദീപങ്ങളുടെ ഉത്സവം’; ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി നാടും നഗരവും

നാളെ ഒക്ടോബർ 20, രാജ്യമെമ്പാടും ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുകയാണ്.ഇന്ത്യയിൽ വിപുലമായി...

വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി; എയര്‍ ഇന്ത്യക്ക് 35,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതില്‍, കമ്പനി...

ദീപാവലി വാരാന്ത്യത്തിൽ ഡൽഹി വായുമലിനീകരണത്തിലേക്ക്

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ...

നിമിഷപ്രിയ കേസ്: ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ...